India

മധ്യപ്രദേശില്‍ വാഹനാപകടത്തില്‍ 8 മരണം

Published by

ജബല്‍പൂര്‍: മധ്യപ്രദേശിലുണ്ടായ വാഹനാപകടത്തില്‍ എട്ട് തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടു. ജബല്‍പൂര്‍ ജില്ലയിലെ സിഹോറയ്‌ക്ക് സമീപം ദേശീയപാത 30ല്‍ മഹാകുംഭമേളയില്‍ പങ്കെടുത്ത് നാട്ടിലേക്ക് മടങ്ങുന്നതിനിടെ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ടെംപോ ട്രാവലറും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. എഴ് പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ചികിത്സയിലിരിക്കേയുമാണ് മരിച്ചത്.

ആന്ധ്ര നാചരം സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. 14 പേര്‍ വാഹനത്തില്‍ ഉണ്ടായിരുന്നു. പരിക്കേറ്റ തീര്‍ത്ഥാടകര്‍ സിഹോറ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by