India

ഛത്തീസ്ഗഢില്‍ 13 മാസത്തിനിടെ കൊല്ലപ്പെട്ടത് 305 മാവോകള്‍

Published by

റായ്പൂര്‍: ഛത്തീസ്ഗഢില്‍ കഴിഞ്ഞ 13 മാസത്തിനിടെ ബിഎസ്എഫ് വധിച്ചത് 305 മാവോയിസ്റ്റുകളെ. 2024 ജനുവരി മുതല്‍ 2025 ഫെബ്രു. 10 വരെയുള്ള കാലയളവിലെ കണക്കാണ് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞദിവസം പുറത്തുവിട്ടത്. പോലീസിന്റെയും സുരക്ഷാസേനയുടെയും ഓപ്പറേഷനില്‍ 1,177 പേരെ അറസ്റ്റ് ചെയ്തു. 985 പേര്‍ സ്വമേധയാ കീഴടങ്ങിയതായും കണക്കുകള്‍ പറയുന്നു.

രഹസ്യാന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഓപ്പറേഷന്‍ നടത്താനുള്ള എല്ലാ സ്വാതന്ത്ര്യവും ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണുദേവ് സായി ബിഎസ്എഫിന് അനുവദിച്ചിട്ടുണ്ട്. മാവോയിസ്റ്റുകളെ കണ്ടെത്തുന്നതിന് ഛത്തീസ്ഗഢ് പോലീസും നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

പിടികൂടിയവര്‍ തിരികെ മാവോയിസ്റ്റ് സംഘത്തിലേക്ക് പോകാതിരിക്കാനുള്ള എല്ലാ നടപടികളും ഇതിനോടകം അധികൃതര്‍ സ്വീകരിച്ചു. കീഴടങ്ങിയവരെ സമൂഹത്തിന്റെ മുന്‍നിരയിലേക്കും കൊണ്ടുവരാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. കഴിഞ്ഞദിവസം ഛത്തീസ്ഗഢിലെ ബിജാപൂരില്‍ 31 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by