India

റെയില്‍ വികസനത്തിന് തടസം ഭൂമി ഏറ്റെടുപ്പിലെ താമസം: കേന്ദ്രം

Published by

ന്യൂദല്‍ഹി: ഭൂമി ഏറ്റെടുത്ത് നല്‍കുന്നതിലെ കാലതാമസമാണ് സംസ്ഥാനത്തെ റെയില്‍വേ വികസനത്തിന് തടസമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയില്‍ ജെ.ബി. മേത്തറെ അറിയിച്ചു. വികസനത്തിന് 476 ഹെക്ടര്‍ ഭൂമി ആവശ്യമാണ്. 14 ശതമാനം ഭൂമി മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഭൂമി ഏറ്റെടുക്കുന്നതിന് 2111.83 കോടി രൂപ സംസ്ഥാനത്തിന് കൈമാറിയിട്ടുണ്ട്.

അങ്കമാലി- ശബരി പാതക്ക് 391.6 ഹെക്ടര്‍, എറണാകുളം- കുമ്പളം 2.61 ഹെക്ടര്‍, കുമ്പളം- തുറവൂര്‍ 4.6 ഹെക്ടര്‍, തിരുവനന്തപുരം- കന്യാകുമാരി 7.8 ഹെക്ടര്‍, ഷൊര്‍ണൂര്‍- വള്ളത്തോള്‍ നഗര്‍ 4.77 ഹെക്ടര്‍ എന്നിങ്ങനെയാണ് ഭൂമി വേണ്ടത്. റെയില്‍വേ വികസനത്തിന് 2024- 25 ല്‍ 3,011 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കൊല്ലങ്കോട്- തൃശ്ശൂര്‍ പാതയ്‌ക്കായി പഠനം നടത്തിയെങ്കിലും ഗതാഗതം കുറവായിരിക്കുമെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്നും കേന്ദ്ര റെയില്‍ മന്ത്രി പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക