India

പ്രധാനമന്ത്രിയുടെ അഭിനന്ദനം ഏറ്റുവാങ്ങി മലയാളി പെണ്‍കുട്ടി

Published by

ന്യൂദല്‍ഹി: പരീക്ഷ പേ ചര്‍ച്ചയ്‌ക്കിടെ പ്രധാനമന്ത്രിയുടെ അഭിനന്ദനം ഏറ്റുവാങ്ങി മലയാളി പെണ്‍കുട്ടി ആകാന്‍ഷ അശോക്. ആകാന്‍ഷയുടെ ഹിന്ദിയിലുള്ള സംഭാഷണമാണ് പ്രധാനമന്ത്രിയുടെ അഭിനന്ദനത്തിന് കാരണമായത്. എങ്ങനെയാണ് ഇത്ര നന്നായി ഹിന്ദി സംസാരിക്കുന്നതെന്ന് പ്രധാനമന്ത്രി ചോദിച്ചു.

തനിക്ക് ഹിന്ദി ഏറെ ഇഷ്ടമാണെന്നായിരുന്നു ആകാന്‍ഷയുടെ മറുപടി. ഹിന്ദിയില്‍ കവിതകള്‍ എഴുതാറുണ്ടെന്ന് പറഞ്ഞ ആകാന്‍ഷ നാലുവരി കവിത ആലപിക്കുകയും ചെയ്തു. ദല്‍ഹി വികാസ്പുരി കേരള സ്‌കൂളിലെ 11-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആകാന്‍ഷ. അശോക് കുമാറിന്റെയും തിരുവല്ല സ്വദേശിനി റാണിയുടെയും മകളാണ്. കൈലാഷ്പുരിയിലാണ് താമസം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക