മലപ്പുറം: ചങ്ങരംകുളം ഉദിനുപറമ്പില്‍ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് നേതാവിന് വെട്ടേറ്റു. കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നടുവിലവളപ്പില്‍ സുബൈര്‍ (45)ന് ആണ് വെട്ടേറ്റത്. സംഘര്‍ഷം തടയാനെത്തിയ റാഫി(39) ,ലബീബ് (21)എന്നിവര്‍ക്ക് പരിക്കേറ്റു.മാരകായുധങ്ങളുമായെത്തിയ സംഘമാണ് ആക്രമണം നടത്തിയത്.
സംഭവത്തില്‍ മൂന്ന് പേരെ ചങ്ങരംകുളം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ലഹരി സംഘം ആണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് സംശയം.
സുബൈറിന് തലയ്‌ക്കാണ് വെട്ടേറ്റത്. ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയത് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിന് കാരണം.
വടിവാള്‍ ഉപയോഗിച്ച് തലയ്‌ക്ക് വെട്ടുകയായിരുന്നുവെന്ന് സുബൈര്‍ പറഞ്ഞു. കാറിലെത്തിയ സംഘം മൂന്ന് ബൈക്കുകള്‍ ഇടിച്ചുതെറിപ്പിച്ചു. ഇത് ചോദ്യം ചെയ്തതോടെ ആക്രമിക്കുകയായിരുന്നു.
മറ്റ് രണ്ട് പേര്‍ക്ക് കഴുത്തിനും പിന്‍ഭാഗത്തുമായാണ് വെട്ടേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക