Kerala

ഫ്‌ലക്‌സ് ബോര്‍ഡ് കാണാതായി: വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ അഭിപ്രായം പറഞ്ഞ യുവാവിനെയും അമ്മയെയും വീട്ടില്‍കയറി മര്‍ദ്ദിച്ചു

തൈകക്കല്‍ ഭഗവതിക്ഷേത്രം ഉത്സവത്തോടനുബന്ധിച്ച് സ്ഥാപിച്ച ആശംസാബോര്‍ഡാണ് കാണാതായത്

Published by

തളിപ്പറമ്പ്: ക്ഷേത്രത്തിനു സമീപം സ്ഥാപിച്ച ഫ്‌ലക്‌സ് ബോര്‍ഡ് കാണാതായതില്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയില്‍ അഭിപ്രായം പറഞ്ഞ യുവാവിനെയും അമ്മയെയും രണ്ടംഗസംഘം വീട്ടില്‍കയറി മര്‍ദ്ദിച്ചു.

വെള്ളാവ് പേക്കാട്ട്‌വയലിലെ വടേശ്വരത്ത് വീട്ടില്‍ എം.വി. ജയേഷ് (43), അമ്മ ശകുന്തള(60) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവര്‍ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

തൈകക്കല്‍ ഭഗവതിക്ഷേത്രം ഉത്സവത്തോടനുബന്ധിച്ച് സ്ഥാപിച്ച ആശംസാബോര്‍ഡാണ് കാണാതായത്. ഇതേക്കുറിച്ച് വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ചര്‍ച്ചയില്‍ ജയേഷ് അഭിപ്രായം പറഞ്ഞതാണ് മര്‍ദനത്തിന് കാരണം.

ഞായറാഴ്ച വൈകുന്നേരമാണ് ആക്രമണം ഉണ്ടായത്.കെ.വി. പ്രവീണ്‍, ഒ.കെ. വിജയന്‍ എന്നിവരാണ് ആക്രമണം നടത്തിയത്. തളിപ്പറമ്പ് പൊലീസ് കേസെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by