സെവിയ്യ: സ്പാനിഷ് ലാ ലിഗയില്‍ പത്തുപേരുമായി ചുരുങ്ങിയിട്ടും ബാഴ്‌സയ്‌ക്ക് ജയം. സെവിയ്യയെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് ബാഴ്‌സ പരാജയപ്പെടുത്തി.
സെവിയ്യയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ പോളിഷ് സൂപ്പര്‍ താരം ലെവന്‍ഡോവ്‌സ്‌കി (7), ഫെര്‍മിന്‍ ലോപ്പസ് (46), റഫീഞ്ഞ (55), എറിക് ഗാര്‍സിയ (89) എന്നിവര്‍ സ്‌കോര്‍ ചെയ്തു. സെവിയ്യുടെ ആശ്വാസ ഗോള്‍ റൂബന്‍ വര്‍ഗാസിന്റെ (8) വകയായിരുന്നു. ഏഴാം മിനിറ്റില്‍ ബാഴ്‌സ നേടിയ ഗോളിന് എട്ടാം മിനിറ്റില്‍ തിരിച്ചടി നല്‍കി സമനില നേടിയെങ്കിലും പിന്നീട് പിന്നോക്കം പോകുന്ന ടീമിനെയാണ് കണ്ടത്. 62-ാം മിനിറ്റില്‍ ഫെര്‍മിന്‍ ലോപ്പസിന് റെഡ് കാര്‍ഡ് കണ്ട് പുറത്തായത് ബാഴ്‌സയ്‌ക്ക് തിരിച്ചടിയാകുമെന്നു തോന്നിച്ചെങ്കിലും 10 പേരുമായി കളം നിറഞ്ഞ് കളിക്കാന്‍ കാറ്റലന്‍ ക്ലബ്ബിനായി. വിജയത്തോടെ ഒന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡുമായുള്ള പോയിന്റ്് വ്യത്യാസം മൂന്നായി കുറയ്‌ക്കാന്‍ ബാഴ്‌സയ്‌ക്കായി.
ലാ ലിഗയില്‍ ബാഴ്സയുടെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. 23 മത്സരങ്ങളില്‍ നിന്ന് 15 വിജയവും അടക്കം 48 പോയിന്റാണ് ബാഴ്‌സയ്‌ക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: