India

കസ്റ്റംസ് പരിശോധനയിലും രാജ്യത്തെ മതാചാരങ്ങള്‍ മാനിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

Published by

ചെന്നൈ: കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുമ്പോള്‍ രാജ്യത്തെ മതാചാരങ്ങള്‍ മാനിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹിതരായ സ്ത്രീകള്‍ സംസ്‌കാരിക പാരമ്പര്യം അനുസരിച്ച് സ്വര്‍ണാഭരണങ്ങള്‍ ധരിക്കുന്നത് സാധാരണമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ശ്രീലങ്കക്കാരിയായ യുവതിയില്‍ നിന്ന് താലിമാല അടക്കമുള്ള സ്വര്‍ണം കസ്റ്റംസ് പിടിച്ചുവച്ച സംഭവത്തിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 2023 ഡിസംബര്‍ 30നാണ് കേസിന് ആസ്പദമായ സംഭവം. വിവാഹം കഴിഞ്ഞ് ഭര്‍തൃ മാതാവിനും ഭര്‍തൃ സഹോദരിക്കും ഒപ്പം ശ്രീലങ്കന്‍ യുവതി താനുഷിക ചെന്നൈയില്‍ എത്തിയപ്പോള്‍ 11 പവന്റെ താലിമാല അടക്കം ധരിച്ചതിന്‌റെ പേരില്‍ കസ്റ്റംസ് അധികൃതര്‍ 12 മണിക്കൂറോളം തടഞ്ഞുവയ്‌ക്കുകയായിരുന്നു. ഇതിനെതിരെയാണ് യുവതി കോടതിയെ സമീപിച്ചത്.
ഏഴ് ദിവസത്തിനുള്ളില്‍ സ്വര്‍ണം തിരികെ നല്‍കാനും ആഭരണം പിടിച്ച് വച്ച കസ്റ്റംസ് ഉദ്യോഗസ്ഥക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും കോടതി നിര്‍ദേശിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക