ബെംഗളൂരു: ഭാരതത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍ മൂന്ന് സോഫ്റ്റ് ലാന്‍ഡിങ് നടത്തിയ പ്രദേശത്തിന് 370 കോടി വര്‍ഷം പഴക്കമുണ്ടെന്ന് പഠനങ്ങള്‍. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ‘ശിവശക്തി പോയിന്റ്’ എന്നറിയപ്പെടുന്ന പ്രദേശത്തിനാണ് ഇത്രയും പഴക്കമുണ്ടെന്ന് ഭാരതത്തിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. ‘
ബെംഗളൂരുവിലെ ഐഎസ്ആര്‍ഒയുടെ ഇലക്ട്രോ ഒപ്റ്റിക്‌സ് സിസ്റ്റംസ് സെന്റര്‍, അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറി, ചണ്ഡിഗഡിലെ പഞ്ചാബ് സര്‍വകലാശാല എന്നിവയിലെ ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് റെസല്യൂഷന്‍ റിമോട്ട് സെന്‍സിങ് ഡാറ്റാ സൈറ്റുകള്‍ ഉപയോഗിച്ചു നടത്തിയ നിരീക്ഷണത്തില്‍ നിന്നാണ് ശിവശക്തി പോയിന്റിന്റെ കാലപ്പഴക്കം നിര്‍ണയിച്ചത്.
2023 ആഗസ്ത് 23നായിരുന്നു വിക്രം ലാന്‍ഡറിനെയും പ്രജ്ഞാന്‍ റോവറിനെയും വഹിച്ചുകൊണ്ട് ചന്ദ്രയാന്‍-3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനു സമീപം ഇറങ്ങിയത്. ഇതോടെ ചന്ദ്രനില്‍ ബഹിരാകാശ പേടകം സോഫ്റ്റ് ലാന്റിങ് നടത്തിയ നാലാമത്തെ രാജ്യമായും ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യമായും ഭാരതം മാറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: