ന്യൂദല്‍ഹി: ഇനി അരവിന്ദ് കെജ്രിവാള് രാഷ്ട്രീയത്തില്‍ തിരിച്ചുവരുമോ എന്ന ചോദ്യത്തിന് സുഹൃത്തായ സുപ്രീംകോടതി സീനിയര്‍ അഭിഭാഷകന് പ്രശാന്ത് ഭൂഷണ് പറയുന്നു:”ഇത് കെജ്രിവാളിന്റെ അന്ത്യത്തിന്റെ തുടക്കമാണ്.”
“ആം ആദ്മിയുടെ ദല്‍ഹിയുടെ പരാജയത്തിന് കാരണക്കാരന്‍ കെജ്രിവാള് തന്നെയാണ്. ഒരു ബദല്‍ രാഷ്ട്രീയത്തിന് വേണ്ടി രൂപീകരിക്കപ്പെട്ട ഈ പാര്‍ട്ടി പൊടുന്നനെ കെജ്രിവാളിന്റെ സര്വ്വാധിപത്യത്തിന് കീഴിലായി. ഒട്ടും സുതാര്യമല്ലാത്ത സംവിധാനമായി മാറി. അഴിമതി തടയാന്‍ ലോക് പാലിനെപ്പോലും നിയമിച്ചില്ല.”- ആം ആദ്മിയുടെ പരാജയത്തിന്റെ കാരണങ്ങള്‍ പ്രശാന്ത് ഭൂഷണ് നിരത്തുന്നു.
പ്രശാന്ത് ഭൂഷണും യോഗേന്ദ്രയാദവും ആം ആദ്മി പാര്‍ട്ടിയുടെ തുടക്കത്തില്‍ അരവിന്ദ് കെജ്രിവാളിന്റെ അതേ റാങ്കിലുള്ള നേതാക്കളായിരുന്നു. എന്നാല്‍ പിന്നീട് അരവിന്ദ് കെജ്രിവാള് ആം ആദ്മി പാര്‍ട്ടിയെ പിടിച്ചെടുത്തപ്പോള്‍ പ്രശാന്ത് ഭൂഷണെയും യോഗേന്ദ്രയാദവിനെയും 2015ല്‍ പാര്‍ട്ടിയില്‍ നിന്നും പിരിച്ചുവിട്ടു.
“അരവിന്ദ് കെജ്രിവാള് 45 കോടി രൂപയുടെ ശീഷ് മഹലില്‍ താമസമാക്കി. ആഡംബരക്കാറില്‍ യാത്ര ചെയ്യാന്‍ തുടങ്ങി. ആം ആദ്മിയുടെ വിദഗ്ധ സമിതി തയ്യാറാക്കിയ 33 വികസന റിപ്പോര്‍ട്ടുകളാണ് ആം ആദ്മി പാര്‍ട്ടി തള്ളിക്കളഞ്ഞത്.” – പ്രശാന്ത് ഭൂഷണ് എങ്ങിനെയാണ് അരവിന്ദ് കെജ്രിവാളിന്റെ മാറ്റം വിശദീകരിച്ചു. വീമ്പുപറച്ചിലിലൂടെയും പ്രചാരണ പ്രവര്‍ത്തനത്തിലൂടെയും രാഷ്ട്രീയം നടത്താമെന്ന് കെജ്രിവാള് ധരിച്ചു. എന്തായാലും ദല്‍ഹിയിലെ പരാജയം ആം ആദ്മിയെ സംബന്ധിച്ചും അരവിന്ദ് കെജ്രിവാളിനെ സംബന്ധിച്ചും അന്ത്യത്തിന്റെ ആരംഭമാണ്. “- പ്രശാന്ത് ഭൂഷണ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: