തൃശൂര്‍ : അനധികൃതമായി സൂക്ഷിച്ച പണവുമായി രജിസ്ട്രേഷന് വകുപ്പിലെ ജീവനക്കാരെ വിജിലന്‍സ് പിടികൂടി. നോര്‍ത്ത് സെന്‍ട്രല്‍ സോണ്‍ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ എംസി സാബു, സബ് രജിസ്ട്രാര്‍മാരായ രാജേഷ് കെ ജി , രാജേഷ് കെ, ജയപ്രകാശ് എം ആര് , അക്ബര്‍ പി ഓ, രജീഷ് സി എന്നിവരാണ് പിടിയിലായത്.
ഇവരില്‍ നിന്നും കാഷ് ഡിക്ലറേഷന്‍ രജിസ്റ്ററില്‍ രേഖപ്പെടുത്താത്ത 33,050 രൂപയും പിടിച്ചെടുത്തു.നോര്‍ത്ത് സോണ്‍ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ക്ക് വേണ്ടി കൊണ്ടുവന്ന കൈക്കൂലി പണമായിരുന്നു ഇത്. പലയിടങ്ങളില്‍ നിന്ന് പിരിച്ച കൈക്കൂലി പണത്തിന്റെ വിഹിതം കൊടുക്കാന്‍ എത്തിയതാണ് ഇവരെന്ന് വിജിലന്‍സ് പറയുന്നു.
തൃശൂര്‍ ശക്തന് നഗറില്‍ അശോക ഇന്‍ ബാറില്‍ നിന്ന് പുറത്തേക്ക് വരവെയാണ് ഇവര്‍ പിടിയിലായത്. ഓഫീസിലെ പ്രതിമാസ സമ്മേളനത്തിന് എത്തിയ ശേഷമാണ് ബാറിലേക്ക് ഉദ്യോഗസ്ഥര്‍ എത്തിയത് എന്നാണ് അറിയുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം നടത്തിയ പരിശോധനയിലാണ് ജീവനക്കാര്‍ പിടിയിലായത്.
കൈക്കൂലി പണം വിഹിതം വയ്ക്കുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ബാര്‍ ഹോട്ടലില്‍ എത്തുന്നതും ഇവരില്‍ നിന്ന് പണം പിടിച്ചെടുക്കുന്നതും. പിടിയിലായവരില്‍ അഞ്ചു പേര് മദ്യപിച്ചിരുന്നു. ഡ്യൂട്ടി സമയത്തിനിടെയാണ് ഇവര്‍ മദ്യപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: