ന്യൂദൽഹി : ദൽഹി നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ വൻ പരാജയത്തിൽ മനം നൊന്ത് നിന്ന രാഹുലിനെ ട്രോളി അനുരാഗ് താക്കൂർ . തിങ്കളാഴ്ച നടന്ന ബജറ്റ് സമ്മേളനത്തിനിടെ രാഹുൽ ഗാന്ധി ആദായനികുതിയെച്ചൊല്ലി സംസാരിച്ചിരുന്നു.
തുടർന്നാണ് രാഹുൽ ഗാന്ധിയുടെ പേര് പരാമർശിച്ചുകൊണ്ട് പാർലമെന്റിൽ ലഘുലേഖ പ്രദർശിപ്പിച്ച് മറുപടിയുമായി അനുരാഗ് താക്കൂർ എത്തിയത് . ‘ രാഹുൽ ജി ദയവായി പൂജ്യം പരിശോധിക്കുക. ‘ എന്നായിരുന്നു അനുരാഗ് താക്കൂർ പറഞ്ഞത് . അനുരാഗ് താക്കൂർ കാണിച്ച ലഘുലേഖയിൽ, 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് പൂജ്യം നികുതി എന്ന് എഴുതിയിരുന്നു.
2014 മുതൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിലെ ജനങ്ങൾ കോൺഗ്രസിന് നൽകി സീറ്റുകൾ എത്രയാണെന്നുള്ള അനുരാഗ് താക്കൂറിന്റെ ചോദ്യത്തിന് ഭരണകക്ഷി എംപിമാർ ചിരിയോടെ 0 എന്ന് മറുപടിയും നൽകി. ഇതോടെയാണ് അനുരാഗ് തങ്ങളെ പരിഹസിച്ചതാണെന്ന് കോൺഗ്രസിനും മനസിലായത്. അതേസമയം ഇങ്ങനെ കുത്തി നോവിക്കരുതെന്നും, തീയാളി രാഹുലിനെ ഇങ്ങനെ വേദനിപ്പിക്കരുതെന്നുമൊക്കെയാണ് കമന്റുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: