ലഖ്നൗ : ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവിൽ ഹിന്ദു കുടുംബങ്ങളെ മതപരിവർത്തനം നടത്തുന്ന ക്രിസ്ത്യൻ പള്ളിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച് ഹൈന്ദവ സംഘടനകൾ. ഇന്നലെ ലഖ്‌നൗവിലെ ഗോമതിനഗർ എക്സ്റ്റൻഷനിലെ ഭർവാര പ്രദേശത്താണ് മതപരിവർത്തനം ആരോപിച്ച് ഹിന്ദു സംഘടനകൾ പള്ളിക്കെതിരെ പ്രതിഷേധം ശക്തമാക്കിയത്.
ഹിന്ദു കുടുംബങ്ങളെ മതം മാറ്റാൻ ഈ പള്ളിയുടെ ഭാഗത്ത് നിന്ന് പ്രവർത്തനങ്ങൾ നടത്തുന്നു എന്നാണ് ഇവിടുത്തെ ഒരു പ്രദേശത്തെ ആളുകൾ ആരോപിക്കുന്നത്. ഈ വിവരം പുറത്തുവന്നതോടെ സ്ഥലത്ത് വലിയ സംഘർഷം ഉടലെടുത്തു. തുടർന്ന് ഈസ്റ്റ് ലഖ്‌നൗ അഡീഷണൽ ഡിസിപി പങ്കജ് കുമാർ സിങ് എസിപി വിഭൂതിഖണ്ഡ് രാധാമനും സ്ഥലത്തെത്തി പള്ളിയിലുണ്ടായിരുന്ന നിരവധി പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു.
ഈ വിഷയത്തിൽ നാട്ടുകാർ പോലീസ് കമ്മീഷണർക്ക് പരാതിയും നൽകിയിട്ടുണ്ട്. ഇതിനു ശേഷവും പോലീസ് നടപടിയെടുത്തില്ലെങ്കിൽ നാട്ടുകാർ കെട്ടിടം പൊളിച്ചുമാറ്റുമെന്നാണ് അറിയിച്ചത്. അതേ സമയം ഈ വിഷയത്തിൽ ഗോമതിനഗർ എക്സ്റ്റൻഷൻ പോലീസ് അന്വേഷണം നടത്തുകയാണെന്ന് ഈസ്റ്റ് ലഖ്‌നൗ അഡീഷണൽ ഡിസിപി പങ്കജ് കുമാർ സിങ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക