അജ്മീർ: രാജസ്ഥാനിലെ അജ്മീറിൽ അനധികൃതമായി താമസിച്ച് വന്നിരുന്ന 70 വയസ്സുള്ള ബംഗ്ലാദേശി പൗരനെ ഞായറാഴ്ച അജ്മീർ പോലീസും പ്രത്യേക സിഐഡി സംഘവും അറസ്റ്റ് ചെയ്തു. ബംഗ്ലാദേശിലെ കെരാനിഗഞ്ച് നിവാസിയായ 70 കാരൻ മുഹമ്മദ് ഇബ്രാഹിമിനെയാണ് (70) ഞായറാഴ്ച അറസ്റ്റ് ചെയ്തത്.
ചോദ്യം ചെയ്യലിൽ അനധികൃതമായി അതിർത്തി കടന്നാണ് താൻ ഇന്ത്യയിലെത്തിയതെന്ന് ഇയാൾ സമ്മതിച്ചു എന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ദർഗ പ്രദേശത്ത് പ്രത്യേകിച്ച് നാഗ്ഫാനി ചേരിയിൽ താമസിക്കുന്ന അനധികൃത ബംഗ്ലാദേശികളെ പിടികൂടുന്നതിനായിട്ടുള്ള പ്രത്യേക ഡ്രൈവിനിടെയാണ് ഇയാൾ പിടിയിലായതെന്ന് പോലീസ് പറഞ്ഞു.
റെയ്ഡിൽ ആകെ 30 ബംഗ്ലാദേശികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അവർക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണെന്നും അഡീഷണൽ എസ്പി ഹിമാൻഷു ജംഗിദ് പറഞ്ഞു. അതേ സമയം പോലീസിന് ഐഡന്റിറ്റി പരിശോധിക്കുന്നതിനായി വാടകക്കാർ, വീട്ടുജോലിക്കാർ, ഡ്രൈവർമാർ, വാച്ച്മാൻമാർ എന്നിവരുടെ പേരും വിലാസവും രജിസ്റ്റർ ചെയ്യാൻ അജ്മീർ എസ്പി വന്ദിത റാണ പ്രദേശത്തെ താമസക്കാർക്ക് നിർദ്ദേശം നൽകി.
വീട്ടുജോലിക്കാരുടെ വിശദാംശങ്ങൾ ഓൺലൈനായി സമർപ്പിക്കാൻ കഴിയുന്ന രാജസ്ഥാൻ പോലീസ് വെബ്‌സൈറ്റിലേക്കുള്ള ലിങ്കും ഇവർക്ക് നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: