തിരുവനന്തപുരം: ഇഎംഎസ് ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഇന്ന് നരേന്ദ്രമോദിയെ അംഗീകരിക്കുമായിരുന്നുവെന്ന് ബിജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി. ഒരു മലയാള പത്രം സംഘടിപ്പിച്ച അക്ഷരോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എ.പി. അബ്ദുള്ളക്കുട്ടി.
“ഞാന്‍ പറഞ്ഞല്ലോ, മാറ്റമില്ലാത്തതായി യാതൊന്നും ഇല്ല. ഇഎംഎസ് എന്തുകൊണ്ടാണ് കോണ്‍ഗ്രസ് വിട്ട് കോണ്‍ഗ്രസ് സോഷ്യലിസ്റ്റായത് ? എന്തുകൊണ്ടാണ് പിന്നീട് കമ്മ്യൂണിസ്റ്റായത് ? പിന്നീട് എന്തുകൊണ്ടാണ് സിപിഎം ആയത് ? വേദിയിൽ കസേര കിട്ടിയില്ല എന്ന് പറഞ്ഞല്ല ഇഎംഎസ് പാർട്ടികൾ മാറിയത്”. – എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു.
“നിലപാടകളായിരുന്നു. സത്യാന്വേഷണമായിരുന്നു ഇഎംഎസ് പാര്‍ട്ടികള്‍ മാറാന്‍ കാരണം.. ഇന്ന് ഇഎംഎസ് ജീവിച്ചിരിക്കുകയാണെങ്കില്‍ അദ്ദേഹം ബിജെപി ആകും. അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ അധസ്ഥിതരുടെ ക്ഷേമത്തിനു വേണ്ടി സത്യസന്ധമായി പ്രവർത്തിക്കുന്ന നരേന്ദ്രമോദിയ്‌ക്കൊപ്പം ചേരും. “- എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: