ചെന്നൈ : പതിനഞ്ചുകാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ തമിഴ്നാട്ടിലെ മേട്ടുപ്പാളയത്ത് നിന്നുള്ള 21 കാരനായ ഓട്ടോറിക്ഷാ ഡ്രൈവർ തൗഫീഖ് ഉമറിനെ പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്ത് സ്കൂളിലേക്ക് കുട്ടികളെ എത്തിച്ചിരുന്ന പ്രതി പരിചയക്കാരിയായ ഒരു യുവതിയുടെ സഹായത്തോടെ പ്രായപൂർത്തിയാകാത്ത കുട്ടിയെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചതായും പരാതിയിൽ ആരോപിക്കപ്പെടുന്നു.
തൗഫീഖ് ഉമർ പ്രദേശത്ത് സ്കൂൾ കുട്ടികളെ പിക് ചെയ്യാനും ഡ്രോപ്പ് ചെയ്യുന്നതിനുമായി ഓട്ടോറിക്ഷകൾ ഓടിച്ചിരുന്നു. കഴിഞ്ഞ ഒന്നര വർഷമായി ഇയാൾ പീഡനത്തിനിരയായ പെൺകുട്ടിയുമായി അടുത്ത ബന്ധം വളർത്തി. തുടർന്ന് വിവാഹ വാഗ്ദാനം നൽകി അയാൾ പെൺകുട്ടിയെ പലതവണ ലൈംഗികമായി ചൂഷണം ചെയ്തു.
ഒടുവിൽ ആറ് മാസം മുമ്പ് പെൺകുട്ടി ഗർഭിണിയായി. സംഭവം പ്രശ്നമാകുമെന്ന് തിരിച്ചറിഞ്ഞ പ്രതി കൂട്ടുകാരിയും 26 കാരിയായ മുൻ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാർത്ഥിനിയുടെ സഹായത്തോടെ ഗർഭം അലസിപ്പിക്കാനും നിർബന്ധിച്ചു. തുടർന്ന് പെൺകുട്ടിയുടെ കുടുംബം അവളെ വൈദ്യപരിശോധനയ്‌ക്കായി കൊണ്ടുപോയപ്പോഴാണ് സംഭവം പുറത്തുവന്നത്.
ഇതിനിടയിൽ അശ്ലീല ഫോട്ടോകളും വീഡിയോകളും ഉപയോഗിച്ച് പ്രതി തന്നെ ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നുവെന്ന് പെൺകുട്ടി മാതാപിതാക്കളോട് വെളിപ്പെടുത്തി. പരാതിയെത്തുടർന്ന് മേട്ടുപ്പാളയം വനിതാ പോലീസ് ഓട്ടോറിക്ഷ ഡ്രൈവർ തൗഫീഖ് ഉമറിനെ അറസ്റ്റ് ചെയ്യുകയും പോക്സോ നിയമപ്രകാരം കുറ്റം ചുമത്തുകയും ചെയ്തു. തുടർന്ന് പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ബിഎസ്‌സി നഴ്‌സിംഗ് വിദ്യാർത്ഥിനിക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
അന്വേഷണത്തിനിടെ പ്രതിയിൽ നിന്ന് രണ്ട് ഓട്ടോറിക്ഷകളും മൊബൈൽ ഫോണുകളും അധികൃതർ പിടിച്ചെടുത്തു. ഒന്നര വർഷത്തിലേറെയായി ഇയാൾ വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചുകൊണ്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ അന്വേഷണം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക