കണ്ണൂര്‍:കരിമ്പിന്‍ ജ്യൂസ് മെഷീനുള്ളില്‍ കൈ കുടുങ്ങി യുവതിക്ക് പരിക്കേറ്റു. ഇരിട്ടി കല്ലുമുട്ടിയില്‍ ആണ് സംഭവം.
അഗ്നിശമനസേനയും പൊലീസും സ്ഥലത്തെത്തി യുവതിയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു.ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെണ് സംഭവം.
കല്ലുമുട്ടിയില്‍ റോഡരികില്‍ കരിമ്പിന്‍ ജ്യൂസ് കടയില്‍ ജ്യൂസ് തയാറാക്കുന്നതിനിടെയാണ് കല്ലുമുട്ടി സ്വദേശിനി മല്ലികയ്‌ക്ക് പരിക്ക് പറ്റിയത്.യുവതിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഉടന്‍തന്നെ അഗ്നിശമനസേനയെയും പൊലീസിനെയും വിവരം അറിയിച്ചു.
തുടര്‍ന്ന് പൊലീസും അഗ്നിശമനസേനയും ഒരു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവില്‍ കട്ടിംഗ് മെഷിന്‍ എത്തിച്ച് കരിമ്പിന്‍ ജ്യൂസ് മിഷന്‍ മുറിച്ച് കൈ പുറത്തെടുക്കുകയായിരുന്നു. നാലോളം വിരലുകള്‍ മെഷീനില്‍ കുടുങ്ങി ചതഞ്ഞ നിലയിലാണ്. യുവതിയെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: