മുംബൈ : വരന് മികച്ച സിബില്‍ സ്‌കോര്‍ ഇല്ലാത്തതിന്റെ പേരില്‍ വധുവിന്റെ കുടുംബം വിവാഹത്തില്‍ നിന്ന് പിന്‍മാറി. ആകോള ജില്ലയിലെ മുര്‍ദിസാംപൂരിലാണ് ഈ അസാധാരണ സംഭവം. ഒരാളുടെ വായ്പകള്‍, കുടിശിക എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ സൂചിപ്പിക്കുന്ന രേഖയാണ് സിബില്‍ സ്‌കോര്‍. കുറഞ്ഞ സിബില്‍ സ്‌കോര്‍ സാമ്പത്തിക നില ഭദ്രമല്ലെന്ന സൂചനയാണ് നല്‍കുന്നത്.
വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയശേഷമാണ് ബന്ധം ഉപേക്ഷിച്ചത്. നിശ്ചയ ചടങ്ങിനിടെ വരന്റെ സിബില്‍ സ്‌കോര്‍ പരിശോധിക്കാമെന്ന് വധുവിന്റെ അമ്മാവനാണ് അഭിപ്രായപ്പെട്ടത്. പരിശോധിച്ചപ്പോള്‍ വരന്‍ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ഒന്നിലധികം വായ്പകള്‍ എടുത്തിട്ടുണ്ടെന്നും കൃത്യമായി തിരിച്ചടച്ചിട്ടില്ലെന്നും വ്യക്തമാക്കി. ഇതോടെ വധുവിന്റെ ബന്ധുക്കള്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ഇത്രയും സാമ്പത്തിക ബാധ്യതയുള്ള വരന്‍ ഭാവി ജീവിതത്തില്‍ കടബാധ്യതയില്‍ പെടാനുള്ള സാധ്യതയുണ്ടെന്നായിരുന്നു വധുവിന്‌റെ ബന്ധുക്കളുടെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: