ന്യൂദല്‍ഹി: മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേണ്‍ സിംഗ് രാജിവെച്ചു.ഇന്ന് രാവിലെ ആഭ്യന്തരമന്ത്രി അമിത്ഷായുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
വൈകിട്ട് മന്ത്രിമാർക്കൊപ്പം ഇംഫാലിലെ രാജ്ഭവനിലെത്തി ഗവർണർ അജയ് കുമാർ ഭല്ലയ്‌ക്ക് രാജിക്കത്ത് കൈമാറി. നാളെ സംസ്ഥാന ബജറ്റ് സമ്മേളനം നടക്കാനിരിക്കെയാണു മുഖ്യമന്ത്രിയുടെ രാജി.
മണിപ്പൂരില്‍ ഗോത്രവിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ കലാപമായി മാറിയതിന് മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന ആവശ്യം നേരത്തെ ശക്തമായിരുന്നു.
കലാപത്തിന്റെ പേരില്‍ മണിപ്പുര്‍ ജനതയോട് എന്‍ ബിരേന്‍ സിങ്. ഖേദം പ്രകടിപ്പിച്ചിരുന്നു.
നിര്‍ഭാഗ്യകരമായ സംഭവങ്ങളാണ് 2024 ല്‍ നടന്നതെന്നും 2025 ല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
2024 മെയ് മാസം 3 മുതല്‍ ഇതുവരെ സംഭവിച്ചതിന് സംസ്ഥാനത്തെ ജനങ്ങളോട് താന്‍ മാപ്പ് ചോദിക്കുന്നുഎന്നാണ് ബിരേന്‍ സിങ് പറഞ്ഞത്.നിരവധി ആളുകള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടുവെന്നും നിരവധി ആളുകള്‍ അവരുടെ വീടുകള്‍ ഉപേക്ഷിച്ചു എന്നും അതില്‍ തനിക്ക് ദുഖമുണ്ട് എന്നും ബിരേന്‍ സിങ് പറഞ്ഞിരുന്നു.
കലാപത്തില്‍ ഒട്ടേറെപ്പേര്‍ക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. പലരും വീട് വിട്ടിറങ്ങി. സംഭവത്തില്‍ തനിക്ക് പശ്ചാത്താപം തോന്നുണ്ടെന്നും ബിരേന്‍ സിംഗ് പറഞ്ഞു. മണിപ്പൂരിലെ 35 ഗോത്രങ്ങളും ഒരുമിച്ച് ജീവിക്കണം എന്നാണ് തനിക്ക് പറയാനുള്ളത്. സംസ്ഥാനത്തെ എല്ലാ സമുദായങ്ങളോടും താന്‍ ഇക്കാര്യം അഭ്യര്‍ത്ഥിക്കുകയാണെന്നും ബിരേന്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.
നിലവിൽ 60 അംഗ നിയമസഭയിൽ എൻഡിഎയ്‌ക്ക് 49 അംഗങ്ങളുണ്ട്. ബിജെപി – 38, എൻപിഎഫ് – 6, ജെഡിയു – 2, സ്വതന്ത്രർ – 3 എന്നിങ്ങനെയാണു കക്ഷിനില. പ്രതിപക്ഷത്തു കോൺഗ്രസിനും കുക്കി പീപ്പിൾ അലയൻസിനും 2 വീതം അംഗങ്ങളുണ്ട്. മറ്റൊരു കക്ഷിയായ എൻപിപി, നേരത്തേ എൻഡിഎയ്‌ക്കുള്ള പിന്തുണ പിൻവലിച്ചിരുന്നു. 6 അംഗങ്ങളാണ് നിയമസഭയിൽ എൻപിപിക്ക് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: