എറണാകുളം:വാളയാറിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ മരണം ആത്മഹത്യ ആകാമെന്ന് കൊച്ചി സിബിഐ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നു. നേരത്തെ പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയെന്ന കണ്ടെത്തല്‍ പാലക്കാട് വിചാരണ കോടതി തള്ളിയിരുന്നു.
കുട്ടികളുടെ അരക്ഷിത ജീവിതസാഹചര്യവും ക്രൂരമായ ലൈംഗിക പീഡനങ്ങളും ആത്മഹത്യയിലേക്ക് നയിച്ചിരിക്കാമെന്നാണ് സിബിഐ കണ്ടെത്തല്‍.പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുകളും സാഹചര്യത്തെളിവുകളും കണക്കിലെടുത്താണ് സിബിഐയുടെ നിഗമനം.കുറ്റകൃത്യം നടന്ന സ്ഥലം, ഇന്‍ക്വസ്റ്റ് ഫോട്ടോകള്‍, തുടര്‍ റിപ്പോര്‍ട്ടുകള്‍ എന്നിവ പഠിച്ച ശേഷം തൂങ്ങി മരണത്തിനാണ് സാധ്യതയെന്ന പൊലീസ് സര്‍ജന്റെ നിഗമനവും കുറ്റപത്രത്തില്‍ പറയുന്നു.കേസില്‍ കൊലപാതക സാധ്യത നിലവിലില്ലെന്ന ഫൊറന്‍സിക് കണ്ടെത്തലും കുറ്റപത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്.
പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതില്‍ അമ്മയ്‌ക്കും പങ്കുണ്ടെന്നാണ് സിബിഐ കണ്ടെത്തല്‍. മക്കളുടെ മുന്നില്‍ വെച്ചാണ് ഒന്നാം പ്രതി അമ്മയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നും ഇളയകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെയന്നും അന്വേഷണം സംഘം പറയുന്നു.
സംസ്ഥാന പൊലീസ് അന്വേഷണത്തിനെതിരെ കുട്ടികളുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്.അമ്മയെ രണ്ടാം പ്രതിയും അച്ഛനെ മൂന്നാം പ്രതിയുമാക്കിയാണ് കുറ്റപത്രം നല്‍കിയത്.പതിനൊന്നുകാരിയായ മൂത്ത കുട്ടി 2017 ജനുവരി 13നും, ഒമ്പത് വയസുകാരിയായ ഇളയ കുട്ടിയെ അതേ വര്‍ഷം മാര്‍ച്ച് നാലിനും ആണ് സ്വന്തം വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: