തിരുവനന്തപുരം : വെള്ളറടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട സ്വദേശി സുനില്‍കുമാറിനെയാണ് കഴിഞ്ഞദിവസം വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്തത്.
പത്തനംതിട്ടയില്‍ ഇലക്ട്രീഷ്യനായി ജോലി നോക്കുന്ന സുനില്‍കുമാര്‍ ആഴ്ചയിലൊരിക്കല്‍ ആണ് വെള്ളറടയിലെ വീട്ടില്‍ വരിക. മൂന്നു വര്‍ഷമായി ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചിരുന്നതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസവും വീട്ടിലെത്തിയപ്പോള്‍ 11 വയസുകാരിയെ പീഡിപ്പിച്ചു. ശേഷം പത്തനംതിട്ടയ്‌ക്ക് മടങ്ങിയ ഇയാള്‍ സംഭവം പുറത്ത് പറയരുതെന്ന് കുട്ടിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തി.എന്നാല്‍ ഈ സംഭാഷണം ഫോണില്‍ ഓട്ടോ റെക്കോര്‍ഡഡ് ആയി. ഇത് പിന്നീട് കുട്ടിയുടെ സഹോദരന്‍ കേട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.
വെള്ളറടയിലെ വീട്ടില്‍ മുത്തശ്ശനും മുത്തശ്ശിക്കും സഹോദരനും ഒപ്പമാണ് കുട്ടി താമസിക്കുന്നത്. അമ്മ ജോലിസംബന്ധമായി പുറത്താണ്. പോക്‌സോ അടക്കം വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: