തൃശൂർ ; തികച്ചും സ്വേച്ഛാധിപത്യ നിലപാടാണ് ട്രംപിന്റേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ . ലോക പശ്ചാത്തലത്തില്‍ തീവ്ര വലതുപക്ഷ കക്ഷികള്‍ക്ക് വലിയ മുൻ കൈ ലഭിക്കുന്നുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു .സിപിഎം തൃശൂർ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
ജനകീയ വിദ്യാഭ്യാസത്തിന് ഉതകുന്ന രീതിയിലുള്ള സമ്മേളന പ്രക്രിയയാണ് നടന്നത്. സമ്മേളനത്തില്‍ വിമര്‍ശനം ഉണ്ടായി എന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. സമ്മേളനത്തില്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നത് വിമര്‍ശനവും സ്വയം വിമര്‍ശനവുമാണ്. മാധ്യമങ്ങൾ പറയുന്ന കാര്യങ്ങളല്ല ഞങ്ങൾ ചര്‍ച്ച ചെയ്യുന്നത്.
എ ഐ ക്കെതിരെ വലിയ സമരം ഭാവിയിൽ ശക്തിപ്പെടും . എ ഐ ഉപയോഗിക്കുമ്പോൾ കുത്തക മൂലധനം കൂടും.പതിനെട്ടാം ലോകസഭ തെരഞ്ഞെടുപ്പിലൂടെ ഹിന്ദു രാഷ്‌ട്രം നടപ്പിലാക്കാൻ കഴിയുമെന്നുള്ളതാണ് ബിജെപി പ്രതീക്ഷിച്ചത്. ബി ജെ പി യെ തോൽപ്പിക്കാൻ കഴിയുമെന്ന നിലപാട് ആണ് കണ്ണൂർ പാർട്ടി കോൺഗ്രസ് മുന്നോട്ട് വച്ചത്.അതുവരെ ബിജെപിയെ പരാജയപ്പെടുത്താൻ കഴിയില്ല എന്നാണ് എല്ലാവരും കരുതിയതെന്നും എം വി ഗോവിന്ദൻ പറഞ്ഞു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: