കൊൽക്കത്ത : അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന ഒമ്പത് ബംഗ്ലാദേശി മുസ്ലീം പൗരന്മാരെ മേഘാലയയിൽ പോലീസ് പിടികൂടി. ബംഗ്ലാദേശിന്റെ അതിർത്തിയിലുള്ള വെസ്റ്റ് ഗാരോ ഹിൽസ് ജില്ലയിലെ ദലംഗ്രെ ഗ്രാമത്തിൽ പതിവ് പരിശോധനയ്‌ക്കിടെ ഒരു വാനിൽ സഞ്ചരിക്കുകയായിരുന്ന അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തിയത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 8 മണിയോടെ ദാലു അതിർത്തിയിലൂടെ കടക്കാൻ ശ്രമിച്ചപ്പോഴാണ് ബംഗ്ലാദേശി പൗരന്മാരെ പോലീസ് പിടികൂടിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. രണ്ട് മാരുതി വാനുകളിലായിരുന്നു അവർ യാത്ര ചെയ്തിരുന്നത്.
അറസ്റ്റിലായ വ്യക്തികളിൽ നിന്ന് വിവിധ സിം കാർഡുകൾ, ഇന്ത്യൻ കറൻസി, ആധാർ കാർഡുകൾ, മറ്റ് കുറ്റകരമായ രേഖകൾ എന്നിവയും 12 മൊബൈൽ ഫോണുകളും അധികൃതർ പിടിച്ചെടുത്തു. കൂടാതെ രണ്ട് വാഹനങ്ങളും കണ്ടുകെട്ടി. ഏജന്റുമാരുടെ സഹായത്തോടെ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ രേഖകൾ വാങ്ങിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
അവർ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കാൻ പദ്ധതിയിട്ടിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ബംഗ്ലാദേശികളുടെ അനധികൃത പ്രവേശനത്തിന് സൗകര്യമൊരുക്കിയതായി കരുതുന്ന മൂന്ന് ഇന്ത്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: