India

മതം മാറാൻ സമ്മതിച്ചില്ല , ഹിന്ദു പെൺകുട്ടിയെ ആസിഫും കുടുംബവും കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ച് : ലവ് ജിഹാദിൽ ഒരു ജീവൻ കൂടി പൊലിയുമ്പോൾ

തന്റെ ഹൈന്ദവ വിശ്വാസത്തിൽ ഉറച്ചുനിന്നു എന്ന ഒറ്റക്കാരണത്താലും ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചു എന്ന കാരണത്താലുമാണ് ജിഹാദികൾ പെൺകുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്

Published by

ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ നിന്നും മതപരമായ പീഡനത്തിന്റെയും കൊലപാതകത്തിന്റെയും ഒരു കേസ് കൂടി പുറത്തുവന്നു. 17 വയസ്സുള്ള ഒരു ഹിന്ദു പെൺകുട്ടിയെ മുസ്ലീമായ കാമുകൻ ആസിഫ് എന്ന ഛോട്ടുവും കുടുംബവും ക്രൂരമായി കൊലപ്പെടുത്തിയതാണ് കേസ്.

തന്റെ ഹൈന്ദവ വിശ്വാസത്തിൽ ഉറച്ചുനിന്നു എന്ന ഒറ്റക്കാരണത്താലും ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചു എന്ന കാരണത്താലുമാണ് ജിഹാദികൾ പെൺകുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിൽ ആസിഫിനെയും സഹോദരന്മാരായ സിബ്രയിലിനെയും സുബൈറിനെയും പോലീസ് അറസ്റ്റ് ചെയ്തു.

കൗമാരക്കാരിയായ ഇരയും ആസിഫും ലഖിംപൂർ ഖേരിയിലെ ഒരേ പ്രദേശക്കാരായതിനാൽ കുറച്ചുകാലമായി പരസ്പരം അറിയാമായിരുന്നു. വിവാഹ വാഗ്ദാനം നൽകി ആസിഫ് പെൺകുട്ടിയെ വശീകരിച്ച് തന്നോടൊപ്പം ഡെറാഡൂണിലേക്ക് ഒളിച്ചോടാൻ പ്രേരിപ്പിച്ചു. എന്നാൽ പ്രതിയുടെ യഥാർത്ഥ ലക്ഷ്യം മതപരിവർത്തനമാണെന്ന് പെൺകുട്ടിക്ക് അറിയില്ലായിരുന്നു.

എന്നാൽ തന്റെ ഹിന്ദു സ്വത്വം ഉപേക്ഷിക്കാനുള്ള സമ്മർദ്ദത്തെ അവൾ ചെറുത്തപ്പോൾ ആസിഫും കുടുംബവും പെൺകുട്ടിയെ ഇല്ലാതാക്കാൻ ഒരു പദ്ധതി ആവിഷ്കരിച്ചു. ജനുവരി 26 ന് ആസിഫ് പെൺകുട്ടിയെ ബിജ്‌നോറിലേക്ക് കൊണ്ടുവന്നു. അവിടെ ഒരു രാത്രി താമസിച്ചു. തുടർന്ന് അടുത്ത ദിവസം ഡെറാഡൂണിലേക്ക് പോയി.

അതേസമയം പെൺകുട്ടിയുടെ കുടുംബം മകളെ കാണാതായതായി പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണത്തിൽ, സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ലഖിംപൂർ ഖേരിയിൽ നിന്ന് ഡെറാഡൂണിലേക്കുള്ള ഇരുവരുടെയും നീക്കങ്ങൾ കണ്ടെത്തുകയും ചെയ്തു.

അതേ സമയം പെൺകുട്ടി നിർബന്ധിത മതപരിവർത്തനം അംഗീകരിക്കില്ലെന്ന് മനസ്സിലാക്കിയ ആസിഫും കുടുംബവും വ്യാജമായ ഒരു കാരണം പറഞ്ഞ് അവളെ ഇടതൂർന്ന കൊണ്ടോളി വനത്തിലേക്ക് കൊണ്ടുപോയി. കാട്ടിലേക്ക് ഒരു കിലോമീറ്റർ നടന്ന ശേഷം അവർ അവരുടെ പദ്ധതി നടപ്പിലാക്കി.

പെൺകുട്ടിയെ ഷാൾ ഉപയോഗിച്ച് കഴുത്തു ഞെരിച്ച് കൊല്ലുകയാണുണ്ടായത്. തുടർന്ന് മൃതദേഹം വനത്തിലെ ആഴത്തിലുള്ള ഒരു ഭാഗത്തേക്ക് വലിച്ചെറിഞ്ഞു. എന്നാൽ മൃതദേഹം ഒരു മരത്തിൽ കുടുങ്ങി കിടന്നതാണ് പോലീസിന് എളുപ്പമായത്.

പോലീസിന്റെ അന്വേഷണത്തിൽ ഇരയുടെ ശരീരത്തിൽ മുറിവേറ്റ പാടുകൾ കണ്ടെത്തി. പെൺകുട്ടിയുടെ വസ്ത്രങ്ങൾ കീറിപ്പറിഞ്ഞിരുന്നു. കൊലപാതകം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെടുന്നതിന് മുമ്പ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന് ഫോറൻസിക് വിശകലനത്തിലൂടെ മാത്രമേ സ്ഥിരീകരിക്കാൻ കഴിയൂവെന്ന് പോലീസ് പറഞ്ഞു.

പ്രണയത്തിന്റെ മറവിൽ ഹിന്ദു പെൺകുട്ടികളെ ലക്ഷ്യം വച്ച് ഇരകളാക്കപ്പെടുന്നതിന്റെ വർദ്ധിച്ചുവരുന്ന രീതിയാണ് ഈ സംഭവം വീണ്ടും എടുത്തുകാണിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by