Kerala

നിലമ്പൂരില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു, സ്‌കൂട്ടറും വീടിന്റെ മതിലും തകര്‍ത്തു

സമീപത്തെ ഒരു പറമ്പില്‍ കയറി നിന്ന ആനയുടെ കാലില്‍ വടം ബന്ധിക്കുകയായിരുന്നു

Published by

മലപ്പുറം: നിലമ്പൂരില്‍ ക്ഷേത്രോത്സവത്തിനെത്തിച്ച ആന ഇടഞ്ഞു.മാരിയമ്മന്‍കോവില്‍ ഉത്സവത്തിനെത്തിച്ച ബ്രഹ്മണിയ ഗോവിന്ദന്‍കുട്ടിയെന്ന ആനയാണ് ഇടഞ്ഞത്.

വാഹനത്തില്‍ നിന്ന് ഇറക്കി മാറ്റി നിര്‍ത്തുമ്പോള്‍ ഇടഞ്ഞ ആന ഒരു സ്‌കൂട്ടറും ഒരു വീടിന്റെ മതിലും തകര്‍ത്തു. ഏറെനേരം പ്രദേശത്ത് ആശങ്ക പരത്തി ആന ഓടി നടന്നു.

ഇതേതുടര്‍ന്ന് പ്രദേശത്തെ ജനങ്ങളെ പൊലീസ് ഒഴിപ്പിച്ചു.ഒന്നര മണിക്കൂറിനുശേഷമാണ് ആനയെ നിയന്ത്രണവിധേയമാക്കാനായത്.

സമീപത്തെ ഒരു പറമ്പില്‍ കയറി നിന്ന ആനയുടെ കാലില്‍ വടം ബന്ധിക്കുകയായിരുന്നു. പിന്നീട് എലിഫന്റ് സ്‌ക്വാഡെത്തി ആനയെ പൂര്‍ണമായും തളച്ചു ലോറിയില്‍ കയറ്റി സ്ഥലത്തു നിന്നും മാറ്റി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by