India

ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം നോട്ടയേക്കാള്‍ ബഹുദൂരം പിന്നില്‍!

നോട്ടയ്ക്ക് ലഭിച്ചത് 0.57% വോട്ടുകള്‍, സിപിഎമ്മിന് 0.01 ശതമാനം

Published by

ന്യൂദല്‍ഹി: ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ എന്ന് വീമ്പിളക്കുന്ന സിപിഎമ്മിന് ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് 0.01 ശതമാനം വോട്ടുകള്‍. അതേസമയം നോട്ടയ്‌ക്ക് 0.57% വോട്ടുകള്‍ ലഭിച്ചു. ഒരു രാഷ്‌ട്രീയ പാര്‍ട്ടിയോടും അഭിമുഖ്യമില്ലാത്തവര്‍ക്കുള്ള വോട്ടിംഗ് ഓപ്ഷനായ നോട്ടയേക്കാള്‍ ബഹുദൂരം പിന്നിലാണ് സിപിഎം എന്നര്‍ത്ഥം. എങ്കിലും ഇനിയും കനല്‍ ഒരു തരിമതി എന്ന വീരവാദവുമായി പാര്‍ട്ടി നേതാക്കള്‍ ദല്‍ഹിയെ പ്രതിനിധീകരിച്ച് ചര്‍ച്ചയ്‌ക്കുവരും. ബഹുജന്‍ സമാജ് പാര്‍ട്ടിക്ക് 0.55% വോട്ടുകള്‍ ലഭിച്ചു. നിതീഷ് കുമാറിന്റെ പാര്‍ട്ടിയും 0.01 ശതമാനം വോട്ടു നേടി.
ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരം ബിജെപിയും ആം ആദ്മി പാര്‍ട്ടിയും തമ്മിലായിരുന്നു, എന്നാല്‍ കോണ്‍ഗ്രസ് , ബഹുജന്‍ സമാജ് പാര്‍ട്ടി , കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ-മാര്‍ക്‌സിസ്റ്റ് എന്നിവയുള്‍പ്പെടെ മറ്റ് ചില പാര്‍ട്ടികളും മത്സരരംഗത്തുണ്ടായിരുന്നു. ബിജെപിക്ക് 47.23 ശതമാനവും ആപ്പിന് 42.93 ശതമാനവും വോട്ടു ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് ലഭിച്ചത് 6.59 ശതമാനം വോട്ടാണ്. മൂന്നു തവണയായി പൂജ്യം സീറ്റു നേടി കോണ്‍ഗ്രസ് ഹാട്രിക് തോല്‍വിയിലാണ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by