തിരുവനന്തപുരം:വര്‍ക്കലയില്‍ യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി പിടിയില്‍.അയിരൂര്‍ വില്ലിക്കടവ് സ്വദേശി ബിജു രാമചന്ദ്രനെയാണ് അറസ്റ്റ് ചെയ്തത്.
സാമ്പത്തിക സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് യുവതിയെ പ്രതി വീട്ടിലേക്ക് വിളിച്ചു വരുത്തി ബലാസ്തംഗം ചെയ്യുകയായിരുന്നു.വീട്ടിലെത്തിയ യുവതിക്ക് കുടിക്കനായി ശീതള പാനീയത്തില്‍ ദ്രാവകം ചേര്‍ത്ത് നല്‍കി. ഇതോടെ മയങ്ങിയ യുവതിയെ പ്രതി ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.
ഈ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി യുവതിയെ തുടര്‍ന്നും ബലാത്സംഗം ചെയ്യുകയായിരുന്നു.ഇതിന് പുറമെ മൊബൈല്‍ ദൃശ്യങ്ങള്‍ കാട്ടി നിരവധി പേര്‍ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുന്നതിന് പ്രതി ഒത്താശ ചെയ്‌തെന്നാണ് യുവതിയുടെ പരാതി.പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം വര്‍ക്കല കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക