India

മഹാകുംഭമേളയില്‍ ബോംബ് പൊട്ടിയെന്ന് ചില ചെറുപ്പക്കാര്‍ വിളിച്ചുപറഞ്ഞത് തിക്കും തിരക്കിനും കാരണമായെന്ന് റിപ്പബ്ലിക് ടിവി ചാനല്‍

റിപ്പബ്ലിക് ടിവി ചാനല്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്താ റിപ്പോര്‍ട്ടില്‍ മഹാകുംഭമേളയില്‍ തിക്കും തിരക്കും നടന്ന് 30 പേര്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ ചില യുവാക്കള്‍ ഉച്ചത്തില്‍ ബോംബ് പൊട്ടിത്തെറിച്ചുവെന്ന് വിളിച്ചുപറഞ്ഞതാണെന്ന് പറയുന്നു. മഹാകുംഭമേളയുടെ 'മൂക്ക്' (സംഗം നോസ് ) എന്ന് പറയുന്ന പ്രധാന ത്രിവേണി സംഗമസ്ഥാനത്തിനടുത്താണ് ഈ സംഭവം ഉണ്ടായത്.

Published by

ന്യൂദല്‍ഹി: റിപ്പബ്ലിക് ടിവി ചാനല്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്താ റിപ്പോര്‍ട്ടില്‍ മഹാകുംഭമേളയില്‍ തിക്കും തിരക്കും നടന്ന് 30 പേര്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ ചില യുവാക്കള്‍ ഉച്ചത്തില്‍ ബോംബ് പൊട്ടിത്തെറിച്ചുവെന്ന് വിളിച്ചുപറഞ്ഞതാണെന്ന് പറയുന്നു. മഹാകുംഭമേളയുടെ ‘മൂക്ക്’ (സംഗം നോസ് ) എന്ന് പറയുന്ന പ്രധാന ത്രിവേണി സംഗമസ്ഥാനത്തിനടുത്താണ് ഈ സംഭവം ഉണ്ടായത്.

ദൃശ്യം ഒന്ന്

രാത്രി പന്ത്രണ്ട് മണി തൊട്ടുള്ള ദൃശ്യങ്ങള്‍ കാട്ടിയാണ് റിപ്പബ്ലിക് ചാനല്‍ ഈ റിപ്പോര്‍ട്ടില്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നത്. ജനവരി 29ന് മൗനി അമാവാസ്യ നാളില്‍ രാത്രി 12 മണിക്ക് നല്ല തിരക്കുണ്ടായിരുന്നു. പൊലീസുകാര്‍ ബാരിക്കേഡിന് പിന്നില്‍ നിന്നും മെല്ലെ പോകാന്‍ വിളിച്ചുപറയുന്നത് കാണാം.

ദൃശ്യം 2

എന്നാല്‍ ഇത് ചെവിക്കൊള്ളാതെ പൊടുന്നനെ കടന്നുവന്ന ചെറുപ്പക്കാരായവരുടെ ഒരു സംഘം തിക്കും തിരക്കുമുണ്ടാക്കാനായി മുന്നിലുള്ളവരെ മുന്നിലേക്ക് തന്നെ ഉന്തുന്നത് കാണാമായിരുന്നു. വീഡിയോയില്‍ ഇക്കാര്യം വളരെ വ്യക്തമാണ്.

ദൃശ്യം 3

 

ഒരു ഘട്ടത്തില്‍ ചെറിയൊരു സംഘം യുവാക്കള്‍ ഒരു വശത്ത് പൊലീസ് നോക്കിനില്‍ക്കെ തകര്‍ത്ത് കയറിവരുന്നത് കാണാം. മഹാകുംഭമേളയില്‍ ബോംബ് പൊട്ടി എന്ന വാര്‍ത്ത ആരോ വിളിച്ചുപറഞ്ഞതിനെ തുടര്‍ന്നാണ് ഈ യുവാക്കളുടെ പിന്നാലെ വലിയൊരു സംഘം തകര്‍ത്ത ബാരിക്കേഡിനുള്ളിലൂടെ വേഗത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്.

ദൃശ്യം 4

 

ഇത് വലിയൊരു തിക്കും തിരക്കിനും കാരണമായി എന്ന് പറയപ്പെടുന്നു. ഇത് ഒരു സംഭവമാണ്. ഇതിന് സമാനമായ മറ്റ് സംഭവങ്ങള്‍ വേറെ ചില ഭാഗങ്ങളിലും സംഭവിച്ചിട്ടുണ്ട്. എല്ലാം ചേര്‍ന്ന് ഒരു വന്‍ദുരന്തം സൃഷ്ടിക്കലായിരുന്നു ഗൂഢാലോചനക്കാരുടെ ലക്ഷ്യമെന്നറയിരുന്നു.

ഈ വീഡിയോ യുപി പ്രത്യേക അന്വേഷണ സംഘവും ഭീകരവാദവിരുദ്ധ സംഘവും പഠിച്ചുവരികയാണ്. മുഖം തിരിച്ചറിയാനും ഈ യുവാക്കളെ കണ്ടെത്താനും ശ്രമിക്കുന്നതായി വാര്‍ത്തയുണ്ട്.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക