India

ഡല്‍ഹിയെ ജനങ്ങള്‍ ദുരന്തത്തില്‍നിന്ന് മോചിപ്പിച്ചെന്ന് നരേന്ദ്രമോദി

Published by

ന്യൂഡല്‍ഹി: ഡല്‍ഹിയെ ജനങ്ങള്‍ ദുരന്തത്തില്‍നിന്ന് മോചിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹി നിയമസഭാ തിരഞ്ഞെപ്പില്‍ ബി.ജെ.പി. വിജയത്തിന് പിന്നാലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയിലെ ജനങ്ങള്‍ ബി.ജെ.പിയോട് കാണിച്ച സ്‌നേഹം വികസനത്തിന്റെ രൂപത്തില്‍ ഇരട്ടിയായി തിരിച്ചുതരുമെന്നും അദ്ദേഹം പറഞ്ഞു.
ചരിത്ര വിജയമാണ് ഡല്‍ഹിയില്‍ നേടിയത്. സാധാരണ വിജയമല്ല ഇതെന്നും ഐതിഹാസിക വിജയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ദ്രൗപദിയെ വസ്ത്രാക്ഷേപം ചെയ്യുന്ന കൗരവപ്പട, രക്ഷകനായി ശ്രീകൃഷ്ണന്‍; എഎപിയുടെ തോല്‍വിക്കു പിന്നാലെ സ്വാതി മലിവാള്‍, ആഡംബരം, അഹങ്കാരം, അരാജകത്വം എന്നിവ പരാജയപ്പെട്ടുവെന്നും നരേന്ദ്ര മോദി പറഞ്ഞു. വിജയത്തിനു പിന്നില്‍ ബിജെപി പ്രവര്‍ത്തകരുടെ പരിശ്രമമാണ്. ഡല്‍ഹിയിലെ ജനങ്ങള്‍ ദുരന്ത പാര്‍ട്ടിയെ പുറന്തള്ളി. ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ഹരിയാനയിലും മഹാരാഷ്‌ട്രയിലും റെക്കോര്‍ഡ് വിജയം നേടി. അതിനുശേഷം ഇപ്പോള്‍ ഡല്‍ഹിയില്‍ ഐതിഹാസിക വിജയം രചിച്ചിരിക്കുകയാണ്. ഡല്‍ഹി മിനി ഹിന്ദുസ്ഥാനാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ജനങ്ങള്‍ ഡല്‍ഹിയിലുണ്ട്. ഭാരതത്തിന്റെ ചിന്തയാണ് ഡല്‍ഹിയില്‍ കണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബിജപി മധ്യവര്‍ഗത്തിന് വലിയ പിന്തുണ നല്‍കി. സ്ത്രീകളുടെ പിന്തുണ വലിയ ശക്തിയാണ്. ഡല്‍ഹിയിലെ നാരീശക്തി തന്നെ അനുഗ്രഹിച്ചു. ജനം ബിജെപിയെ തുടര്‍ച്ചയായി വിജയിപ്പിക്കുകയാണ്. രാജ്യത്ത് ബിജെപിക്ക് എവിടെയൊക്കെ ഭരണം ലഭിച്ചോ അവിടെയെല്ലാം വികസനം നടപ്പാക്കി. ഡല്‍ഹിയെ ബിജെപിആധുനികവത്കരിക്കും. യമുനാ ദേവിയുടെ മുന്നില്‍ തലകുനിയ്‌ക്കുന്നു. ഡല്‍ഹിയുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പ്രവര്‍ത്തിക്കുമെന്നും മോദി പറഞ്ഞു.

പ്രതിഷേധത്തിന്റേയും ഏറ്റുമുട്ടലിന്റേയും ഭരണപരമായ അനിശ്ചിതത്വത്തിന്റേയും രാഷ്‌ട്രീയം ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വലിയ ദോഷം വരുത്തി. ഇന്ന് ഡല്‍ഹിയിലെ ജനങ്ങള്‍ വികസനത്തിലെ പ്രധാനതടസ്സം നീക്കി. എവിടെയെല്ലാം എന്‍.ഡി.എയ്‌ക്ക് അധികാരം ലഭിച്ചോ, ആ സംസ്ഥാനങ്ങളെയെല്ലാം പുതിയ ഉയരങ്ങളിലെത്തിച്ചു. അതുകൊണ്ടാണ് ബി.ജെ.പി. തുടര്‍ച്ചയായി വിജയിക്കുന്നത്. ആദ്യ നിയമസഭാ സമ്മേളനത്തില്‍ തന്നെ സി.എ.ജി. റിപ്പോര്‍ട്ട് അവതരിപ്പിക്കും. ആരൊക്കെ കൊള്ളയടിച്ചോ അവര്‍ക്കത് തിരികെ നല്‍കേണ്ടിവരും. കോണ്‍ഗ്രസ് ഡല്‍ഹിയില്‍ ഡബിള്‍ ഹാട്രിക് അടിച്ചു. കഴിഞ്ഞ ആറുതവണയായി രാജ്യത്തെ പ്രായമേറിയ പാര്‍ട്ടിക്ക് ഒരുസീറ്റുപോലും ജയിക്കാന്‍ സാധിച്ചിട്ടില്ല. തോല്‍വിയില്‍ അവര്‍ സ്വയം സ്വര്‍ണ്ണമെഡല്‍ നല്‍കുകയാണ്’, മോദി പറഞ്ഞു

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by