India

വിനോദസഞ്ചാരത്തിനെന്ന പേരിലെത്തി ; ഹിന്ദുക്കളെയടക്കം ഇസ്ലാമിലേയ്‌ക്ക് മതം മാറ്റി : കനേഡിയൻ പൗരനെ നാടു കടത്തി കേന്ദ്രസർക്കാർ

Published by

ന്യൂഡൽഹി : കാനഡയിൽ നിന്ന് വിനോദസഞ്ചാരത്തിനായെന്ന പേരിൽ എത്തി ഇന്ത്യയിൽ ഇതരമതസ്ഥരെ മതം മാറ്റിയ കനേഡിയൻ പൗരനെ നാടു കടത്തി . ബ്രാൻഡൻ ജോയൽ ഡെവിൽറ്റ് എന്നയാളെയാണ് കേന്ദ്രസർക്കാർ നാടുകടത്തിയത് .

അസമിലെ ജോർഹട്ട് ജില്ലയിലായിരുന്നു ജോയലിന്റെ താമസം. ടൂറിസ്റ്റ് വിസ കാലാവധി കഴിഞ്ഞിട്ടും അസമിൽ തന്നെയായിരുന്നു താമസിച്ചിരുന്നത്. ഇവിടെ താമസിച്ചുകൊണ്ട് ജോയൽ ഇസ്ലാപ്രഭാഷണങ്ങൾ നടത്തുകയും ഹിന്ദുക്കളടക്കം ഒട്ടേറെ പേരെ മതപരിവർത്തനം നടത്തുകയും ചെയ്തു.

ഈ വർഷം ജനുവരി 17 ന് ജോയൽ , വിസ പുതുക്കാനായി അപേക്ഷിച്ചു. എന്നാൽ അന്വേഷണത്തിൽ ജില്ലയിലെ മതപരിവർത്തനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്ന് കണ്ടെത്തി.ജോർഹട്ട് പോലീസ് കൊൽക്കത്ത ആസ്ഥാനമായുള്ള ഫോറിനേഴ്‌സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസിന് (FRRO) ഇതുസംബന്ധിച്ച് റിപ്പോർട്ട് അയച്ചു.

ഇതിനെത്തുടർന്ന്, എഫ്ആർആർഒ ഇയാളെ പുറത്താക്കാൻ നിർദേശം നൽകുകയായിരുന്നു . നോട്ടീസ് പുറപ്പെടുവിച്ചതിന് ശേഷം, ജോർഹട്ട് പോലീസ് അയാളെ കൊൽക്കത്തയിലെ എഫ്ആർആർഒ ഉദ്യോഗസ്ഥർക്ക് കൈമാറി.ഇനി ഇന്ത്യയിലേക്ക് ഇയാൾക് പ്രവേശിക്കാൻ കഴിയില്ലെന്നും എസ്പി ശ്വേതങ്ക് മിശ്ര പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by