തിരുവനന്തപുരം :വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടാകുമെന്ന് ഭീഷണി സന്ദേശം. ഇമെയില്‍ വഴിയാണ് സന്ദേശം ലഭിച്ചത്.
ഇതേ തുടര്‍ന്ന് വിമാനത്താവളത്തില്‍ ജാഗ്രത നിര്‍ദ്ദേശം നല്കി. തിരുവനന്തപുരം സിറ്റി പൊലീസ് സംഘം വിമാനത്താവളത്തില്‍ പരിശോധന നടത്തി.
വ്യാജ ഇമെയില്‍ സന്ദേശമാണ് എന്ന് പൊലീസ് വ്യക്തമാക്കി. ഉച്ചയോടെയാണ് ഭീഷണി സന്ദേശം എത്തിയത്. വിമാനത്താവളത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു.വിമാനത്താവള പരിസരത്ത് നിരീക്ഷണവും കര്‍ശനമാക്കി. പിന്നീട് അവ വ്യാജമാണെന്നും കണ്ടെത്തിയിരുന്നു. എന്നാല്‍, ഡ്രോണ്‍ ആക്രമണം ഉണ്ടാകുമെന്ന സന്ദേശമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഇതോടെയാണ് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയത്. സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: