ന്യൂദൽഹി : ദൽഹി തെരഞ്ഞെടുപ്പിലെ ജനവിധി വളരെ വിനയത്തോടെ സ്വീകരിക്കുന്നതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ . ഈ വിജയത്തിനു ബിജെപിയെ അഭിനന്ദിക്കുന്നതായും, ജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കെജ്രിവാൾ പറഞ്ഞു.
ഡൽഹി തിരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെയായിരുന്നു വിഡിയോ സന്ദേശത്തിലൂടെ കെജ്രിവാൾ പ്രതികരിച്ചത്.
‘‘കഴിഞ്ഞ 10 വർഷമായി ആരോഗ്യം , വിദ്യാഭ്യാസം , അടിസ്ഥാന സൗകര്യം എന്നീ മേഖലകളിൽ വളരെയധികം പ്രവർത്തനങ്ങൾ ഞങ്ങൾ നടത്തി . ഞങ്ങൾ ക്രിയാത്മക പ്രതിപക്ഷത്തിന്റെ പങ്ക് വഹിക്കുക മാത്രമല്ല ജനസേവനം തുടരുകയും ചെയ്യും ‘ – കെജ്രിവാൾ പറഞ്ഞു
ബിജെപി നേതാവ് പർവേശ് ശർമ്മയാണ് കെജ്രിവാളിനെതിരെ അട്ടിമറി വിജയം നേടിയത് . 4,089 വോട്ടുകൾക്കാണ് അരവിന്ദ് കെജ്രിവാൾ പരാജയപ്പെട്ടത് . ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തകർച്ചയാണ് എ എ പിയ്‌ക്കുണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: