India

‘അയോധ്യ’യില്‍ ബിജെപി നേട്ടം: മില്‍കിപുര്‍ പിടിച്ചെടുത്തു

Published by

ലക്‌നോ: ഉത്തര്‍പ്രദേശിലെ അയോധ്യജില്ലയിലെ മില്‍കിപുര്‍ നിയോജകമണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ചന്ദ്രഭാനു പസ്വാന്‍ വിജയിച്ചു. ഈ വിജയം ബിജെപിക്ക് രാഷ്‌ട്രീയപരമായി നിര്‍ണായകമാണ്. സമാജ് വാദി പാര്‍ട്ടിയുടെ സിറ്റിംഗ് സീറ്റായിരുന്നു.

അവധേഷ് പ്രസാദ് രാജിവെച്ച് ലോകസഭയിലേയക്ക് മത്സരിച്ചതാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മില്‍കിപുരില്‍ എസ്പിയുടെ സാന്നിധ്യം ശക്തമാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് അവധേഷ് പ്രസാദ്. 2012ല്‍ ആദ്യമായി ഇവിടെ മത്സരിച്ച അദ്ദേഹം 2012നും 2022നും ഇടയില്‍ മൂന്ന് തിരഞ്ഞെടുപ്പില്‍ രണ്ട് തവണ വിജയിച്ചു. അദ്ദേഹത്തിന്റെ മകന്‍ അജിത് പ്രസാദായിരുന്നു സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി.

രാമജന്മഭൂമിയുള്ള അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് ലോക്‌സഭാ മണ്ഡലത്തില്‍ അവധേഷ് പ്രസാദ് ബിജെപിയെ പരാജയപ്പെടുത്തിയത് ദേശീയ തലത്തില്‍ വാര്‍ത്തയായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: Milkipur