Kerala

കാഞ്ഞങ്ങാട് വാഹനാപകടത്തില്‍ 2 യുവാക്കള്‍ മരിച്ചു

വെളളിയാഴ്ച രാത്രി ഒമ്പത് മണിയോടെയായായിരുന്നു അപകടം

Published by

കാസര്‍കോട്: കാഞ്ഞങ്ങാട് പടന്നക്കാട് ദേശീയ പാതയില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ബൈക്ക് യാത്രക്കാരായ കാഞ്ഞങ്ങാട് പഴയ കടപ്പുറം സ്വദേശികളായ ആഷിക്ക്, തന്‍വീര്‍ എന്നിവരാണ് ദാരുണമായി മരിച്ചത്.

നീലേശ്വരം ഭാഗത്ത് നിന്ന് വന്ന ലോറി നിയന്ത്രണം വിട്ട് മറ്റൊരു ലോറിയിലും ബൈക്കിലും ഇടിച്ചു. ബൈക്ക് ലോറിക്കടിയില്‍പ്പെട്ടാണ് യുവാക്കളുടെ മരണം.

വെളളിയാഴ്ച രാത്രി ഒമ്പത് മണിയോടെയായായിരുന്നു അപകടം. അപകടമുണ്ടാക്കിയ ലോറിയുടെ ഡ്രൈവര്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by