India

മഹാകുംഭമേളയില്‍ സ്ത്രീകള്‍ കുളിക്കുന്നതിന്റെ വീഡിയോ മോശം കമന്‍റോടെ പങ്കുവെച്ച കമ്രാനെ അറസ്റ്റ് ചെയ്ത് യോഗി സര്‍ക്കാര്‍

മഹാകുംഭമേളയില്‍ സ്ത്രീകള്‍ കുളിക്കുന്നതിന്‍റെവീഡിയോ പകര്‍ത്തുകയും അതിന്‍റെ ഹിന്ദു ദൈവങ്ങളുടെ കൂടി ചിത്രം ചേര്‍ത്തുവെച്ച് മോശം കമന്‍റിട്ട കമ്രാന്‍ ആല്‍വി അറസ്റ്റില്‍. യുപിയിലെ ബാരാബങ്കി സ്വദേശിയാണ് കമ്രാന്‍ ആല്‍വി.

Published by

പ്രയാഗ് രാജ് :മഹാകുംഭമേളയില്‍ സ്ത്രീകള്‍ കുളിക്കുന്നതിന്റെവീഡിയോ പകര്‍ത്തുകയും അതിന്റെ ഹിന്ദു ദൈവങ്ങളുടെ കൂടി ചിത്രം ചേര്‍ത്തുവെച്ച് മോശം കമന്‍റിട്ട കമ്രാന്‍ ആല്‍വി അറസ്റ്റില്‍. യുപിയിലെ ബാരാബങ്കി സ്വദേശിയാണ് കമ്രാന്‍ ആല്‍വി.

കമ്രാന്‍ ആല്‍വിക്ക് സ്വന്തം വെബ് സൈറ്റും ന്യൂസ് പേപ്പറുമുണ്ട്. ഇദ്ദേഹമാണ് മഹാകുംഭമേളയ്‌ക്ക് സ്ത്രീകള്‍ കുളിക്കുന്ന വീഡിയോ അധിക്ഷേപകമന്‍റോടെ പങ്കുവെച്ചത്. ഉടനെ യോഗി സര്‍ക്കാര്‍ കേസെടുത്തു.

അസിസ്റ്റന്‍റ് പൊലീസ് സൂപ്രണ്ട് അഖിലേഷ് നാരായണ്‍ സിങ്ങ് അറസ്റ്റ് സ്ഥിരീകരിച്ചു. അധിക്ഷേപകമന്‍റോടെ കമ്രാന്‍ സ്ത്രീകള്‍ കുളിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത ഉടനെ അയാളെ കേസെടുത്ത് അറസ്റ്റു ചെയ്തെന്നും അഖിലേഷ് നാരായണ്‍ സിങ്ങ് പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക