ന്യൂദല്‍ഹി: അമേരിക്കയില്‍ അനധികൃതമായി താമസിച്ചിരുന്ന 104 ഇന്ത്യക്കാരെ സി-17 ഗ്ലോബ്മാസ്റ്റര്‍ III സൈനിക വിമാനത്തില്‍ നാടുകടത്തിയ സംഭവത്തില്‍ മനുഷ്യാവകാശ ലംഘനം ഉണ്ടായതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ അമേരിക്കയെ ആശങ്ക അറിയിച്ചതായി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.
ഇന്ത്യന്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ യുഎസ് അധികാരികളുമായി തുടര്‍ന്നും ആശയവിനിമയം നടത്തുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഉറപ്പ് നല്‍കി.
നാടുകടത്തപ്പെട്ടവരോട് മോശമായി പെരുമാറരുതെന്ന് യുഎസ് അധികാരികളെ അറിയിച്ചിട്ടുണ്ട്. മിസ്രി പറഞ്ഞു.
ഫെബ്രുവരി 5 ന് നാടുകടത്തപ്പെട്ട് അമൃത് സറില്‍ എത്തിയവര്‍ക്ക് അമേരിക്കയുടെ ഭാഗത്തുനിന്ന് മനുഷ്യത്വരഹിതമായ സമീപനം ഉണ്ടായതായി വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക