Samskriti

അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് ശിലന്യാസം നിര്‍വഹിച്ച കര്‍സേവകന്‍ കാമേശ്വര്‍ ചൗപാല്‍ അന്തരിച്ചു

Published by

ന്യൂദല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മാണത്തിന് ആദ്യ ശിലയിട്ട കര്‍സേവകന്‍ കാമേശ്വര്‍ ചൗപാല്‍ (69) അന്തരിച്ചു. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്ന അദ്ദേഹം ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

രാമജന്മഭൂമി പ്രസ്ഥാനത്തിന് വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അദ്ദേഹ ത്തിന്റേത്. 1989 നവംബര്‍ 9 ന് അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് ശിലന്യാസ് (ആദ്യ ശില ) നിര്‍വ്വഹിച്ചത് അദ്ദേഹമായിരുന്നു. ആ സമയത്ത് വിശ്വഹിന്ദു പരിഷത്തിന്റെ ജോയിന്റ് സെക്രട്ടറിയായിരുന്നു അദ്ദേഹം. 1991 ല്‍ അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നു. 2002 മുതല്‍ 2014 വരെ ബിഹാര്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായിരുന്നു.
1956 ല്‍ ബിഹാറിലെ കാമറൈലില്‍ ഒരു ദളിത് കുടുംബത്തിലാണ് അദ്ദേഹം ജനി ച്ചത്. മധുബനിയിലെ ജെഎന്‍ കോളേജി ല്‍ നിന്ന് ബിരുദം നേടിയ അദ്ദേഹം മിഥില സര്‍വകലാശാലയില്‍ നിന്ന് എംഎയും കരസ്ഥമാക്കി.
കാമേശ്വര്‍ ചൗപാലിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തര്‍പ്ര ദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അനുശോചനം രേഖപ്പെടുത്തി. മഹാ നായ രാമഭക്തനാണ് കാമേശ്വര്‍ ചൗപാ ല്‍, രാമക്ഷേത്ര നിര്‍മ്മാണത്തിന് അദ്ദേ ഹം വിലപ്പെട്ട സംഭാവനകളാണ് നല്‍കി യതെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തന ങ്ങള്‍ എന്നും സ്മരിക്കപ്പെടുമെന്നും പ്രധാനമന്ത്രി കുറിച്ചു

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by