Kerala

മദ്യനിര്‍മാണശാലയ്‌ക്കായി ഒയാസിസ് കമ്പനി നല്‍കിയ ഭൂമി തരംമാറ്റ അപേക്ഷ ആര്‍ഡിഒ തള്ളി

ഒയാസിസ് നല്‍കിയ അപേക്ഷ ആര്‍ഡിഒ വിശദമായി പരിശോധിച്ചപ്പോള്‍ ഭൂമിയില്‍ 2008 വരെ നെല്‍കൃഷി നടന്നതായി കണ്ടെത്തി

Published by

പാലക്കാട് : വന്‍കിട മദ്യനിര്‍മാണശാലയ്‌ക്കായി ഒയാസിസ് കമ്പനി നല്‍കിയ ഭൂമി തരംമാറ്റ അപേക്ഷ പാലക്കാട് ആര്‍ഡിഒ തള്ളി. ഭൂമിയില്‍ നിര്‍മ്മാണം പാടില്ലെന്നും കൃഷി ചെയ്യണമെന്നുമാണ് നിര്‍ദ്ദേശം.

ഒയാസിസ് 26 ഏക്കറോളം ഭൂമിയാണ് വാങ്ങിയത്. ഇതില്‍ നാല് ഏക്കര്‍ ഭൂമിയിലാണ് തരംമാറ്റി നിര്‍മാണം നടത്താനുള്ള അനുമതി തേടി അപേക്ഷ സമര്‍പ്പിച്ചത്.

ഒയാസിസ് നല്‍കിയ അപേക്ഷ ആര്‍ഡിഒ വിശദമായി പരിശോധിച്ചപ്പോള്‍ ഭൂമിയില്‍ 2008 വരെ നെല്‍കൃഷി നടന്നതായി കണ്ടെത്തി. കൃഷി ചെയ്യാനുള്ള നടപടി ആരംഭിക്കണമെന്ന് ആര്‍ഡിഒയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ഒയാസിസ് മദ്യ കമ്പനി കോടതിയില്‍ കാവിയറ്റ് ഫയല്‍ ചെയ്തിട്ടുണ്ട്. ബിജെപി, കോണ്‍ഗ്രസ്,ബഹുജന്‍ സമാജ് വാദി പാര്‍ട്ടി എന്നിവര്‍ കോടതിയെ സമീപിച്ചാല്‍ തങ്ങളുടെ വാദം കൂടി കേള്‍ക്കണം എന്നാണ് ആവശ്യം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by