പ്രയാഗ് രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ കുടുംബത്തോടൊപ്പം പങ്കെടുത്ത് നടൻ ജയസൂര്യ. ഭാര്യ സരിതയോടൊപ്പം നിൽക്കുന്ന ജയസൂര്യയുടെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. എബിവിപി മുൻ ദേശീയ സെക്രട്ടറി ഒ നിധീഷാണ് ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.
പ്രയാഗ്‌രാജിൽ ഭക്തർക്കായി ഒരുക്കിയ ടെൻ്റ് സിറ്റിയിൽ നിൽക്കുന്ന ജയസൂര്യയുടെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. നിരവധി താരങ്ങളാണ് കുംഭമേളയിൽ പങ്കെടുത്ത് ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം ചെയ്യുന്നത്.
കഴിഞ്ഞ ദിവസം കുംഭമേളയിൽ പങ്കെടുക്കുന്ന നടി സംയുക്തയുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം ചെയ്യുന്ന ചിത്രങ്ങൾ സംയുക്ത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ‘വിശാലമായി ജീവിതത്തെ നോക്കി കാണുമ്പോഴാണ് അതിന്റെ അർത്ഥം അറിയാനാകുന്നത്’എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക