India

പാർക്കിംഗ് തർക്കം : സിപിഎം നേതാവ് സാദിഖ് ബാഷ ക്ഷേത്ര പുരോഹിതനെ അരിവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു : കഴുത്തിന് വെട്ടിയത് കൊല്ലാൻ ഉറപ്പിച്ച്

വിനായക ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിൽ പതിവായി കാർ പാർക്ക് ചെയ്യുന്നത് ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ആരാധന തടസ്സപ്പെടുത്തുകയും ചെയ്യുന്നതിനെപ്പറ്റി സതീഷ്, സാദിഖ് ബാഷയേട് മുന്നറിയിപ്പ് നൽകിയിരുന്നു. തൈപ്പൂയം ഉത്സവം അടുക്കുന്നതോടെ കൂടുതൽ ഭക്തർ ക്ഷേത്രം സന്ദർശിക്കുമെന്നും വാഹനം അവിടെ പാർക്ക് ചെയ്താൽ കൂടുതൽ തടസ്സങ്ങൾ ഉണ്ടാകുമെന്നും പുരോഹിതൻ ബാഷയോട് പറഞ്ഞു

Published by

ട്രിച്ചി : തമിഴ്നാട്ടിലെ ട്രിച്ചി ജില്ലയിൽ ഹിന്ദു പുരോഹിതന് നേർക്ക് സിപിഎം പ്രാദേശിക നേതാവും തീവ്ര ഇസ്ലാമിസ്റ്റുമായ ഓട്ടോ ഡ്രൈവറുടെ ആക്രമണം. തിരുവെരുമ്പൂരിലെ ഭഗവതിപുരത്താണ് പൂജാരിയായ സതീഷ് കുമാറിനെ സാദിഖ് ബാഷ എന്നയാൾ അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ചത്. വിനായക ക്ഷേത്രത്തിന് സമീപമുള്ള പാർക്കിംഗിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് ആക്രമണം ഉണ്ടായത്.

ഭഗവതിയമ്മൻ, വിനായക ക്ഷേത്രങ്ങളിലെ പൂജാരിയാണ് സതീഷ് കുമാർ. വിനായക ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിൽ പതിവായി കാർ പാർക്ക് ചെയ്യുന്നത് ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ആരാധന തടസ്സപ്പെടുത്തുകയും ചെയ്യുന്നതിനെപ്പറ്റി സതീഷ്, സാദിഖ് ബാഷയേട് മുന്നറിയിപ്പ് നൽകിയിരുന്നു. തൈപ്പൂയം ഉത്സവം അടുക്കുന്നതോടെ കൂടുതൽ ഭക്തർ ക്ഷേത്രം സന്ദർശിക്കുമെന്നും വാഹനം അവിടെ പാർക്ക് ചെയ്താൽ കൂടുതൽ തടസ്സങ്ങൾ ഉണ്ടാകുമെന്നും പുരോഹിതൻ ബാഷയോട് പറഞ്ഞു.

തുടർന്ന് സാഹചര്യം പരിഹരിക്കാൻ സതീഷ് കുമാർ ബാഷയുടെ വീട്ടിൽ പോയി ഭാര്യ സൈറ ബാനുവിനോട് സംസാരിച്ചു. ഭർത്താവിനോട് കാർ മാറ്റണമെന്ന് അറിയിച്ചു. ബാഷ വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഭാര്യ വിവരം ധരിപ്പിച്ചു. തുടർന്ന് സംഭാഷണത്തിൽ പ്രകോപിതനായ ബാഷ പിറ്റേന്ന് രാവിലെ വിനായഗർ ക്ഷേത്രത്തിൽ വെച്ച് സതീഷ് കുമാറിനെ നേരിട്ടു.

ബാഷാ പുരോഹിതനെ പിന്തുടർന്ന് ഓടിച്ചു. തുടർന്ന് ഭഗവതിയമ്മൻ ക്ഷേത്ര കവാടത്തിൽ വെച്ച് സതീഷ് കുമാറിനെ വളയുകയും അവിടെ വെച്ച് അയാൾ അരിവാൾ കൊണ്ട് ആക്രമിച്ചു. കഴുത്തിലും പുറകിലും കൈകളിലും ഗുരുതരമായി സതീഷ് കുമാറിന് പരിക്കേറ്റു. തുടർന്ന് പുരോഹിതനെ ഗുരുതരാവസ്ഥയിൽ ട്രിച്ചി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സതീഷ് കുമാറിന്റെ പരാതിയിൽ തിരുവെരുമ്പൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഒളിവിൽ പോയ സാദിഖ് ബാഷയ്‌ക്കായി തിരച്ചിൽ തുടരുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by