Kerala

‘വേദപുസ്തകവും സനാതനധര്‍മ്മവുമൊക്കെ കയ്യിലെടുത്ത് വെച്ചിരുന്ന നാടായതുകൊണ്ടാണ് ബ്രിട്ടാസുമാര്‍ക്ക് ഭാരതത്തില്‍ വിലസിനില്‍ക്കാന്‍ പറ്റുന്നത്’

നൂറ്റാണ്ടുകളായി വേദപുസ്തകവും സനാതനധര്‍മ്മവുമൊക്കെ കയ്യിലെടുത്ത് വെച്ചിരുന്ന നാടായതുകൊണ്ടാണ് ബ്രിട്ടാസുമാര്‍ക്ക് ഭരതത്തില്‍ ഇങ്ങിനെ വിലസി നില്‍ക്കാന്‍ പറ്റുന്നതെന്ന് സ്പിരിച്വല്‍ സയന്‍റിസ്റ്റായ ഡോ.വി. സുഭാഷ് ചന്ദ്രബോസ്.

Published by

തിരുവനന്തപുരം: നൂറ്റാണ്ടുകളായി വേദപുസ്തകവും സനാതനധര്‍മ്മവുമൊക്കെ കയ്യിലെടുത്ത് വെച്ചിരുന്ന നാടായതുകൊണ്ടാണ് ബ്രിട്ടാസുമാര്‍ക്ക് ഭരതത്തില്‍ ഇങ്ങിനെ വിലസി നില്‍ക്കാന്‍ പറ്റുന്നതെന്ന് സ്പിരിച്വല്‍ സയന്‍റിസ്റ്റായ ഡോ.വി. സുഭാഷ് ചന്ദ്രബോസ്. ഇവിടേക്ക് വേദപുസ്തകങ്ങളും വാളും കച്ചവടവും ആയി കടന്നുവന്ന എല്ലാവരേയും ഇരുകയ്യും നീട്ടി സ്വീകരിച്ച നാടാണിത്. എന്തിന് കൊടുങ്ങല്ലൂരില്‍ അറബികള്‍ക്ക് സ്ത്രീകള്‍ ഇല്ലെന്നും വിവാഹം കഴിക്കാന്‍ സ്ത്രീകളെ നല്‍കണമെന്നും ആവശ്യപ്പെട്ടപ്പോള്‍ രാജാവ് സദസ്സ് വിളിച്ച് ചര്‍ച്ച ചെയ്ത് അവരുടെ ആവശ്യം യഥാര്‍ത്ഥമാണെന്ന് കരുതി അത് അനുവദിച്ച് കൊടുത്ത നാടാണിത്. -അദ്ദേഹം പറഞ്ഞു.

1893ല്‍ ചിക്കാഗോയില്‍ നടന്ന ലോകമതസമ്മേളനത്തില്‍ വിവേകാനന്ദന്‍ നടത്തിയ ഒരു പ്രസംഗമുണ്ട്- ഭാരതം മതങ്ങളുടെയും വേദങ്ങളുടെയും പുരാണങ്ങളുടെയും നാടാണെന്നാണ് അദ്ദേഹം പറഞ്ഞത്. ചൈനയില്‍ അല്ലാത്തതുകൊണ്ടാണ് ജോണ്‍ ബ്രിട്ടാസിന് ഇങ്ങിനെ പറയാന്‍ പറ്റുമോ? ഇതുപോലെ പറഞ്ഞാല്‍ ജോണ്‍ ബ്രിട്ടാസ് അഴിയെണ്ണിയേനെ. ചൈനാ സര്‍ക്കാരിനെ എതിര്‍ത്ത് ടിയാനെന്‍മെന്‍സ്ക്വയറില്‍ സമരം ചെയ്ത യുവാക്കള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് പുറംലോകം അറിഞ്ഞോ? എന്തിന് ചൈനയിലെ കോവിഡിനെക്കുറിച്ച് പോലും പുറംലോകം അറിഞ്ഞോ?

50 കോടി ഭക്തര്‍ ഒരുമിക്കുന്ന ആത്മീയ സംഗമമായ മഹാകുംഭമേള 144 വര്‍ഷത്തില്‍ ഒരിയ്‌ക്കലാണ് നടന്നത്.അതിനെ അധിക്ഷേപിച്ചത് ശരിയായില്ല . കുട്ടികള്‍ പറയുന്നതുപോലെയാണ് അദ്ദേഹം മഹാകുംഭമേളയെക്കുറിച്ച് വികലമായി പറഞ്ഞത്.

ബ്രിട്ടാസിന് പോകാന്‍ പറ്റിയ രാജ്യമുണ്ട് – ഫിന്‍ലാന്‍റ്
ജോണ്‍ ബ്രിട്ടാസിനെപ്പോലെയുള്ളവര്‍ക്ക് പോകാന്‍ പറ്റിയ ഒരു രാജ്യമുണ്ട്. ഫിന്‍ലാന്‍റ് പോലുള്ള സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ പോകാം. കാരണം അവിടെ മതമില്ല, വിശ്വാസമില്ല ഒന്നുമില്ല. അവിടേയ്‌ക്ക് വേണമെങ്കില്‍ ജോണ്‍ ബ്രിട്ടാസിന് പോകാം. ഒരു വിവാദവുമില്ല. ഭാരതം എന്നത് എല്ലാതരം ആളുകളെയും ഉള്‍ക്കൊള്ളുന്ന നാടാണ്. ഭാരതത്തിലാണെങ്കില്‍ രാജകൊട്ടാരത്തില്‍ ചാര്‍വാകന്മാരെ കൊണ്ടിരുത്തി വിമര്‍ശിപ്പിച്ചിരുന്ന രാജകൊട്ടാരങ്ങളുണ്ടായിരുന്ന നാടാണിത്. പക്ഷെ നൂറ്റാണ്ടിലൊരിക്കല്‍ നടക്കുന്ന ഒരു ആത്മീയ സംഗമത്തെ അനുകൂലിച്ചില്ലെങ്കിലും വിമര്‍ശിച്ചത് ശരിയല്ല. – അദ്ദേഹം പറയുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക