തിരുവനന്തപുരം: നെടുമങ്ങാട് കൊല്ലംകാവിന് സമീപം കോണ്‍ക്രീറ്റ് മിക്സര്‍ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു മുന്‍ഭാഗം പൂര്‍ണമായും കത്തി നശിച്ചു. വെളളിയാഴ്ച രാവിലെ പത്ത് മണിയോടെ കൊല്ലങ്കാവ് വളവിലായിരുന്നു അപകടം.
നെയ്യാറ്റിന്‍കരയില്‍ നിന്നും ആനാട് ,വീട് പണിക്കായി എത്തിയ വാഹനത്തിനാണ് തീപിടിച്ചത്. ഡ്രൈവര്‍ ഇറങ്ങി ഓടി മാറിയതിനാല്‍ ആളപായമുണ്ടായില്ല.
പഴകുറ്റിയില്‍ എത്തിയപ്പോള്‍ പുക കണ്ടിരുന്നു. തീ കത്തിയതിനെ തുടര്‍ന്നാണ് വാഹനം നിര്‍ത്തി ഇറങ്ങിയതെന്നും ഡ്രൈവര്‍ പറഞ്ഞു. നെടുമങ്ങാട് നിന്നും മൂന്ന് യൂണിറ്റ് അഗ്നിശമന സേന സ്ഥലത്തെത്തി തീ കെടുത്തി.
സംഭവത്തെ തുടര്‍ന്ന് തിരുവനന്തപുരം തെങ്കാശി പാതയില്‍ അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: