Kerala

സനാതന ധര്‍മ്മത്തെ അടച്ചാക്ഷേപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍

പണ്ടു കാലത്ത് സമൂഹത്തില്‍ നിലനിന്ന അനാചാരങ്ങളെയും കൂട്ടുപിടിച്ചാണ് എം വി ഗോവിന്ദന്‍ സനാതന ധര്‍മ്മത്തെ അധിക്ഷേപിച്ചത്.

Published by

ഇടുക്കി : സനാതന ധര്‍മ്മത്തെ അടച്ചാക്ഷേപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.ബ്രാഹ്മണന്റെ കുട്ടികള്‍ ഉണ്ടാകുന്നതാണ് അഭിമാനമെന്ന് വിശ്വസിക്കുന്ന ആളുകളാണ് സനാതന ധര്‍മ്മത്തിന്റെ വക്താക്കളെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ആ്‌ക്ഷേപം.

ബ്രാഹ്മണര്‍ക്ക് ബ്രാഹ്മണ സ്ത്രീയില്‍ മക്കള്‍ ഉണ്ടാകുന്നതിനെ പറ്റിയല്ല. ബ്രാഹ്മണരല്ലാത്ത സ്ത്രീകള്‍ക്ക് ബ്രാഹ്മണനില്‍ കുട്ടികള്‍ ഉണ്ടാകുന്നതിനെ മഹത്തരമെന്ന് പറയുന്നതാണ് സനാതന സംസ്‌കാരം. ഇതാണ് ആര്‍ഷ ഭാരത സംസ്‌കാരമെന്നും ഗോവിന്ദന്‍ ആക്ഷേപിച്ചു.

പണ്ടു കാലത്ത് സമൂഹത്തില്‍ നിലനിന്ന അനാചാരങ്ങളെയും കൂട്ടുപിടിച്ചാണ് എം വി ഗോവിന്ദന്‍ സനാതന ധര്‍മ്മത്തെ അധിക്ഷേപിച്ചത്.ഇതിനായി തൊട്ടു കൂടായ്മയും തീണ്ടിക്കൂടായ്മയും പരാമര്‍ശിച്ചു.

വിവാഹം കഴിഞ്ഞാല്‍ ഒന്നാം ദിവസം യജമാനന്‍മാരുടെ വീട്ടിലേക്ക് താഴ്ജാതിയിലെ ചെറുപ്പക്കാരന്‍ സ്ത്രീയെ കൂട്ടിപ്പോകണം. അന്ന് അവിടെ അന്തിയുറങ്ങിയിട്ട് അവര്‍ക്ക് തോന്നുന്ന ദിവസമാണ് ഭര്‍ത്താവിന്റെ വീട്ടിലേക്ക് സ്ത്രീയെ തിരിച്ച് വിടുക എന്നൊക്കെയാണ് സി പി എം സംസ്ഥാന സെക്രട്ടറി അധിക്ഷേപിച്ചത്. ബ്രാഹ്മണ്യത്തിന്റെ ധര്‍മ്മമാണ് ഇതെന്നുമുളള തെറ്റിദ്ധാരണ പരത്തുന്ന തീര്‍ത്തും നിന്ദ്യമായ പരാമര്‍ശങ്ങളാണ് സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിലെ പ്രസംഗത്തില്‍ എം വി ഗോവിന്ദന്‍ നടത്തിയത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക