വയനാട്: കുറിച്യാട് കാട്ടിനുള്ളില്‍ ചത്ത നിലയില്‍ കണ്ടെത്തിയ കടുവകള്‍ ഏറ്റുമുട്ടലില്‍ തന്നെയാണ കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
കുറിച്യാട് ഒരു ആണ്‍ കടുവയുടേയും പെണ്‍കടുവയുടെയും ജഡമാണ് കണ്ടെത്തിയത്. വൈത്തിരി കൂട്ടമുണ്ട സബ്‌സ്‌റ്റേഷന് സമീപം കണ്ടെത്തിയ ജഡം കടുവ കുഞ്ഞിന്റേതായിരുന്നു. ഇതിന് മൂന്ന് ആഴ്ചയെങ്കിലും പഴക്കമുണ്ടെന്നാണ് കരുതുന്നത്.
കടുവകളെ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വനം വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. നോര്‍ത്തേണ്‍ സിസിഎഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് ഏറ്റുമുട്ടലിലാണ് കടുവകള്‍ ചത്തതെന്ന് കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്നും ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്നതും അന്വേഷിക്കുമെന്ന് വനംവകുപ്പ് അറിയിച്ചിരുന്നു.
അതേസമയം, കടുവകള്‍ ഇണ ചേരുന്ന സമയത്തുള്ള ആക്രമണങ്ങള്‍ പതിവാണെന്ന് വനംവകുപ്പ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക