New Release

സർക്കീട്ട് ടീസർ പ്രകാശനം ചെയ്തു

Published by

മികച്ച അഭിപ്രായത്തോടെ പ്രേഷകർ ഏറ്റെടുത്ത പൊൻമാൻ എന്ന ചിത്രത്തിനു ശേഷം അജിത് വിനായക ഫിലിംസ് വിത്ത് ആക് ഷൻ ഫിലിംസിന്റെ ബാനറിൽ വിനായക അജിത് , ഫ്ളോറിൻ ഡൊമിനിക്ക് എന്നിവർ നിർമ്മിച്ച് താമർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സർക്കീട്ട് എന്ന ചിത്രത്തിന്റെ ടീസർ ഫെബ്രുവരി നാല് ചൊവ്വാഴ്‌ച്ച പ്രകാശനം ചെയ്തിരിക്കുന്നു.
ആസിഫ് അലിയും, ബാലതാരം ഒർഹാനും ആകാശത്തെ നക്ഷത്രങ്ങളെ നോക്കി കഥകൾ പറയുന്ന രംഗത്തോടെയാണ് ടീസർ പുറത്തുവന്നിരി ക്കുന്നത്. ആസിഫ് അലിയുടെ ജൻമദിനത്തിൽ അദ്ദേഹത്തിനുള്ള ജന്മ ദിനസമ്മാനമായിട്ടാണ്ഈടീസർ പ്രകാശനം ചെയ്തിരിക്കുന്നത്.
സോണി ലൈവിൽ പ്രദർശിപ്പിക്കുകയും നിരവധി അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലുകളിൽപ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്ത ആയിരത്തിയൊന്നു നുണകൾ എന്ന ചിത്രത്തിനു ശേഷം താമർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത –
ആസിഫ് അലിയും, ഓർഹാൻ എന്ന കുട്ടിയുമടങ്ങുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ’ പുറത്തുവിട്ടത് ഏറെ വൈറലായിരുന്നു.
പൂർണ്ണമായും ഗൾഫിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം
ദുബായ്, ഷാർജ
‘ഫ്യുജറ, റാസൽഖൈമ
എന്നിവിടങ്ങളിലാ
യാണ് പൂർത്തികരിച്ചിരിക്കു ന്നത്.
ആസിഫ് അലിയും, ഓർഹാൻ എന്ന ബാലതാരവുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സൗഹൃദത്തിന്റെയും, ബന്ധങ്ങളുടേയും പശ്ചാത്തലത്തിലൂടെ തികഞ്ഞ ,ഫീൽഗുഡ് സിനിമയായിട്ടാണ് ഈ ചിത്രത്തിന്റെ അവതരണം.
ഇന്നു പുറത്തുവിട്ട ഈ ടീസറും ഒരു ഫീൽ ഗുഡ് സിനിമക്ക് ഏറെ അനുയോജ്യമാകും വിധത്തിൽത്തന്നെ യുള്ളതാണ്.

കുട്ടികൾക്ക് ഏറെ ആസ്വാദകരമാകുന്ന ഒരു ആംഗിളും ഈ ചിത്രത്തിനുണ്ട്.
ദീപക് പറമ്പോൾ, ദിവ്യാ പ്രഭ , പ്രശാന്ത് അലക്സാണ്ടർ, രമ്യ സുരേഷ്, സ്വാതി ദാസ് പ്രഭു, സിൻസ് ഷാൻ, ‘ഗോപൻ അടാട്ട് എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
ഏതു ദേശത്തിനും, ഭാഷക്കും സ്വീകാര്യമാകുന്ന ഒരു യുണിവേഴ്സൽ സബ്ജക്റ്റാണ് ഈ ചിത്രത്തിൻ്റേത്.
സംഗീതം – ഗോവിന്ദ് വസന്ത
ഛായാഗ്രഹണം -അയാസ് ഹസൻ
എഡിറ്റിംഗ്- സംഗീത് പ്രതാപ്.
കലാസംവിധാനം – വിശ്വന്തൻ അരവിന്ദ്.
വസ്ത്രാലങ്കാരം – ഇർഷാദ് ചെറുകുന്ന്.
മേക്കപ്പ് – സുധി , ലൈൻ.
നിശ്ചല ഛായാഗ്രഹണം. എസ്.ബി.കെ. ഷുഹൈബ്
പ്രൊജക്റ്റ് ഡിസൈൻ – രഞ്ജിത്ത് കരുണാകരൻ.
പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ഈ ചിത്രം ഏപ്രിൽ മാസത്തിൽ പ്രദർശനത്തിനെ
ത്തുന്നു
വാഴൂർ ജോസ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by