Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അമേരിക്കയില്‍ മുഴങ്ങുന്ന ഹിന്ദു ശബ്ദം

അസദിനോടോ ഗദ്ദാഫിയോടോ ഏതെങ്കിലും സ്വേച്ഛാധിപതിയോടോ തനിക്കു സ്നേഹമില്ലെന്നും അല്‍ ഖ്വയ്ദയെ വെറുക്കുന്നു എന്നും വ്യക്തമാക്കിയ തുള്‍സി, ഡെമോക്രാറ്റുകള്‍ക്ക് ഇസ്ലാമിക ഭീകരതയോടുള്ള സ്നേഹം തുറന്നുകാണിക്കുകയും ചെയ്തു. ഭീകരവാദികളോട് അടുപ്പം പുലര്‍ത്തുന്നവര്‍, ഭീകരരെ വിമതര്‍ എന്ന് വിളിക്കുന്ന നേതാക്കളെ വെറുക്കുന്നുവെന്നും പറഞ്ഞത് ഡെമോക്രാറ്റുകള്‍ക്കേറ്റ തിരിച്ചടിയായി.

എന്‍.പി. സജീവ് by എന്‍.പി. സജീവ്
Feb 6, 2025, 11:18 am IST
in Vicharam, Main Article
FacebookTwitterWhatsAppTelegramLinkedinEmail

‘ഡെമോക്രാറ്റുകള്‍ വീണ്ടും മതഭ്രാന്തിന്റെ കാര്‍ഡ് ഉപയോഗിക്കുന്നു. എന്നാല്‍ ഇത്തവണ ഹിന്ദുക്കള്‍ക്കും ഹിന്ദുമതത്തിനും എതിരെ മതഭ്രാന്ത് വളര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നത്. ആര്‍ക്കെങ്കിലും ഹിന്ദുമതത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ താത്പര്യമുണ്ടെങ്കില്‍, അവര്‍ക്ക് എന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് സന്ദര്‍ശിക്കാം. ഈ വിഷയത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഞാന്‍ പങ്ക് വയ്‌ക്കും.’ മുന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗവും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി നോമിനേറ്റ് ചെയ്തവ്യക്തിയുമായ തുള്‍സി ഗബ്ബാര്‍ഡിന്റെ വാക്കുകളാണിത്. അമേരിക്കന്‍ വംശജയായ ഹിന്ദുമത വിശ്വാസിയാണ് തുള്‍സി ഗബ്ബാര്‍ഡ്. താനൊരു ഹിന്ദുമത വിശ്വാസിയാണെന്ന് തുറന്നു പറയാന്‍ അവര്‍ അസാമാന്യ ധൈര്യമാണ് കാണിച്ചത്. യുഎസ് പ്രസിഡന്റിന്റെ നിയമനം സംബന്ധിച്ച് സെനറ്റ് ജുഡീഷറി കമ്മിറ്റി സ്ഥിരീകരണ ഹിയറിങ്ങില്‍ പങ്കെടുത്തുകൊണ്ടാണ്, തന്റെ വിശ്വാസത്തെ ചോദ്യം ചെയ്തവര്‍ക്ക് തുള്‍സി ഗബ്ബാര്‍ഡ് ശക്തമായ മറുപടി നല്കിയത്.

ഭാരത വംശജരായ നിരവധി ഹിന്ദു വിശ്വാസികള്‍ യുഎസിലും മറ്റ് വിദേശരാജ്യങ്ങളിലും ഉന്നത പദവികളിലുണ്ട്. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക് ഭാരതവംശജനായ ഹിന്ദു വിശ്വാസിയാണ്. എഫ്ബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് ഡൊണാള്‍ഡ് ട്രംപ് നോമിനേറ്റ് ചെയ്ത കശ്യപ് പട്ടേല്‍ എന്ന കാഷ് പട്ടേലും അങ്ങനെതന്നെ. സെനറ്റ് ജുഡീഷറി കമ്മിറ്റി സ്ഥിരീകരണ ഹിയറിങ്ങില്‍ ‘ജയ് ശ്രീകൃഷ്ണ’ എന്ന് അഭിവാദ്യം ചെയ്യുകയും വാദം കേള്‍ക്കുന്നതിന് മുന്‍പ് ഭാരതീയമായ രീതിയില്‍ അച്ഛന്റെയും അമ്മയുടെയും കാല്‍ തൊട്ട് വണങ്ങി അനുഗ്രഹം വാങ്ങുകയും ചെയ്തത് ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ തുള്‍സി ഗബ്ബാറാകട്ടെ ഭാരത വംശജയല്ല, അമേരിക്കന്‍ വംശജയായ ഹിന്ദു വിശ്വാസിയാണെന്നതാണ് അവരെ വ്യത്യസ്തയാക്കുന്നത്.

തുള്‍സി ഗബ്ബാറിനെ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി (ഡിഎന്‍ഐ) ട്രംപ് നോമിനേറ്റ് ചെയ്തത് പല സെനറ്റര്‍മാരെയും ചൊടിപ്പിച്ചിരുന്നു. പ്രധാനമായും ഡെമോക്രാറ്റുകളാണ് ഇവര്‍ക്കെതിരെ രംഗത്തുവന്നത്. അവരെ അലട്ടിയത് അവര്‍ ഒരു ഹിന്ദു വിശ്വാസിയാണെന്നതാണ്. ഇക്കാരണം കൊണ്ടാണ് സെനറ്റ് ജുഡീഷറി കമ്മിറ്റി സ്ഥിരീകരണ ഹിയറിങ്ങില്‍ തുള്‍സിയെ മതത്തിന്റെ പേരില്‍ തകര്‍ക്കാമെന്ന് ഇവര്‍ കണക്കുക്കൂട്ടിയത്. സാധാരണഗതിയില്‍ മതവിശ്വാസം ഇത്തരം കാര്യങ്ങളില്‍ ഘടകമാവാറില്ല. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ ആറില്‍ പറയുന്നത് പൊതുപദവിയിലെത്തുന്നവരുടെ മതം നോക്കരുതെന്നാണ്. ഇക്കാര്യവും അവര്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ മനപ്പൂര്‍വം മതവിശ്വാസം എടുത്തിട്ട് തുള്‍സിയുടെ നിയമനം അട്ടിമറിക്കാനാണ് ഒരു വിഭാഗം സെനറ്റര്‍മാര്‍ ശ്രമിച്ചത്. ഡീപ് സ്റ്റേറ്റും ഇക്കാര്യത്തില്‍ ചരടുവലികളുമായി രംഗത്തുണ്ടായിരുന്നു. ഇവരുടെ നീക്കങ്ങളെല്ലാം നിഷ്പ്രഭമായി. അവഹേളിക്കാനും ചോദ്യം ചെയ്യാനും വന്നവരോട് ഞാനൊരു ഹിന്ദു വിശ്വാസിയാണെന്ന് ആത്മാഭിമാനത്തോടെ പ്രഖ്യാപിച്ചതോടെയാണ് ഇവരുടെ നീക്കങ്ങള്‍ പാളിയത്. എതിരായ നീക്കങ്ങളെയെല്ലാം ധീരതയോടെ നേരിട്ട് തുള്‍സി ഗബ്ബാര്‍ഡ് അഗ്നിശോഭയോടെയാണ് തിളങ്ങിയത്.

ഹിന്ദുക്കള്‍ക്കും ഹിന്ദു മതത്തിനുമെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് സെനറ്റ് കമ്മിറ്റിക്ക് മുന്‍പില്‍ അവര്‍ തുറന്നടിച്ചു. ഹിന്ദുക്കള്‍ക്കെതിരെ മതാന്ധത വളര്‍ത്താനാണ് ഡെമോക്രാറ്റിക് പാര്‍ട്ടി ശ്രമിക്കുന്നതെന്നു ചൂണ്ടിക്കാട്ടാനും ഒരുമടിയും ഉണ്ടായില്ല. ഡൊണാള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്‍, സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ്, ഒരു ഗുരു, ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ പാവ എന്നാണ് ഡിഎന്‍ഐ നാമനിര്‍ദേശത്തെ എതിര്‍ക്കാന്‍ ചില വിമര്‍ശകര്‍ കണ്ടെത്തിയത്. എന്നാല്‍ തുള്‍സിയുടെ മറുപടി വ്യക്തവും ശക്തവുമായിരുന്നു. ഒരാള്‍ അഞ്ചുപേരുടെ പാവയായിരിക്കുന്നതെങ്ങനെയെന്നാണ് അവര്‍ ചോദിച്ചത്. ദൈവത്തോടും സ്വന്തം മനസ്സാക്ഷിയോടും യുഎസ് ഭരണഘടനയോടും അല്ലാതെ മറ്റൊന്നിനോടും തനിക്ക് വിധേയത്വമില്ലെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചതോടെ വിമര്‍ശനങ്ങളുടെ മുനയൊടിഞ്ഞു.

അസദിനോടോ ഗദ്ദാഫിയോടോ ഏതെങ്കിലും സ്വേച്ഛാധിപതിയോടോ തനിക്കു സ്‌നേഹമില്ലെന്നും അല്‍ ഖ്വയ്ദയെ വെറുക്കുന്നു എന്നും വ്യക്തമാക്കിയ തുള്‍സി, ഡെമോക്രാറ്റുകള്‍ക്ക് ഇസ്ലാമിക ഭീകരതയോടുള്ള സ്‌നേഹം തുറന്നുകാണിക്കുകയും ചെയ്തു. ഇസ്ലാമിക ഭീകരവാദികളോട് അടുപ്പം പുലര്‍ത്തുന്നവര്‍, ഭീകരരെ വിമതര്‍ എന്ന് വിളിക്കുന്ന നേതാക്കളെ വെറുക്കുന്നുവെന്നും പറഞ്ഞത് ഡെമോക്രാറ്റുകള്‍ക്കേറ്റ തിരിച്ചടിയായി.

കത്തോലിക്ക വിശ്വാസിയുടെ മകള്‍
1981 ഏപ്രില്‍ 12ന് അമേരിക്കയിലെ സമൊവയില്‍ മൈക് ഗബ്ബാര്‍ഡിന്റെയും കരൊല്‍ നീ പൊര്‍ട്ടറുടെയും അഞ്ചുമക്കളില്‍ നാലാമത്തെതായാണ് തുള്‍സിയുടെ ജനനം. അച്ഛന്‍ മൈക് ഗബ്ബാര്‍ഡ് അമേരിക്കന്‍ സമൊവ സ്വദേശിയാണ്. അമ്മ കരോല്‍ ഇന്ത്യാനയില്‍ ജനിച്ച് മിഷിഗണിലാണ് വളര്‍ന്നത്. 1983ല്‍ തുള്‍സിക്ക് മൂന്ന് വയസുള്ളപ്പോള്‍ കുടുംബം ഹവായിലേക്ക് കുടിയേറി. അച്ഛന്‍ മൈക് ഗബ്ബാര്‍ഡ് ഒരു സമൊവന്‍ യൂറോപ്യന്‍ പാരമ്പര്യത്തില്‍പ്പെട്ട കാത്തോലിക്കാ വിശ്വാസി ആയിരുന്നു. അമ്മ കരൊല്‍ ഹിന്ദുമതത്തില്‍ ചേരുകയം ചെയ്തു. ഭഗവദ് ഗീതയിലും പുരാണങ്ങളിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്നു ഇവര്‍ക്ക്. അമ്മയിലൂടെ തുള്‍സി ഹിന്ദുമതവിശ്വാസിയായി വളര്‍ന്നു. ജയ്, ഭക്തി, ആര്യന്‍ എന്നിവര്‍ സഹോദരന്‍മാരും വൃന്ദാവന്‍ സഹോദരിയുമാണ്.

ഹവാര്‍ പസഫിക് യൂണിവേഴ്‌സിറ്റിയില്‍നിന്ന് 2009ല്‍ എംബിഎ ബിരുദം നേടി. 2003ല്‍ ഹവായ് ആര്‍മി നാഷണല്‍ ഗാര്‍ഡില്‍ സൈനിക സേവനത്തിനായി ചേരുകയും 2004-05 കാലഘട്ടത്തില്‍ ഇറാഖില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. ഇറാഖില്‍ യുദ്ധരംഗത്ത് മരണത്തെ മുഖാമുഖം കാണുമ്പോള്‍ ഭഗവദ് ഗീതയാണ് മനസിന് ശക്തി പകര്‍ന്നതെന്ന് തുള്‍സി പറഞ്ഞിട്ടുണ്ട്.

ഹവായിയിലെ രണ്ടാം ഡിസ്ട്രിക്കില്‍ നിന്നും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നാല് തവണ ഡെമോക്രാറ്റിക് പ്രതിനിധിയായിട്ടാണ് യുഎസ് കോണ്‍ഗ്രസ് അംഗമായത്. യുഎസ് ജനപ്രതിനിധി സഭയില്‍ ആദ്യമായി ഭഗവദ്ഗീത തൊട്ടാണ് സത്യപ്രതിജ്ഞ ചെയ്തത്. സിറ്റി കൗണ്‍സില്‍ പ്രതിനിധിയായിരുന്ന തുള്‍സി ഇരുപത്തിയൊന്നാം വയസ്സിലാണ് സ്റ്റേറ്റ് കൗണ്‍സില്‍ അംഗമാകുന്നത്. ആര്‍മി റിസര്‍വില്‍ ലെഫ്റ്റനന്റ് കേണല്‍ പദവിയില്‍ എത്തിയിരുന്നു. 2023 ഒക്ടോബറില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. യുദ്ധക്കൊതിയന്മാരായ ചെകുത്താന്മാരുടെ പാര്‍ട്ടിയെന്നാണ് അന്ന് വിശേഷിപ്പിച്ചത്. ജോ ബൈഡനെ ഹിറ്റ്‌ലറോട് ഉപമിക്കുകയും ചെയ്തിരുന്നു. 2024ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു. ഇതോടെയാണ് ട്രംപിന്റെ വിശ്വസ്തയാകുന്നത്. അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ നരേന്ദ്ര മോദിക്ക് തുള്‍സി ഭഗവദ് ഗീത സമ്മാനിച്ചിരുന്നു. സിനിമോട്ടാഗ്രാഫര്‍ എബ്രഹാം വില്യംസാണ് ഭര്‍ത്താവ്. തികഞ്ഞ വൈഷ്ണവ ഹിന്ദുവാണ്. ഗീത ചൊല്ലുന്നതിലും കീര്‍ത്തനങ്ങള്‍ ആലപിക്കുന്നതിലും തുള്‍സി ഏറെ സന്തോഷം കണ്ടെത്തിയിരുന്നു.

Tags: americaDonald Trump#TulsiGabbardHindu voice
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഐഫോണ്‍ ഉത്പാദനം അമേരിക്കയിലാക്കിയാല്‍ വില മൂന്നിരട്ടിയാകും; ട്രംപിന്റെ സമ്മര്‍ദത്തിനുവഴങ്ങിയാൽ കമ്പനിക്കുണ്ടാവുക കനത്ത ബാധ്യത

World

വ്‌ളാഡിമിർ പുടിനെ ‘ഭ്രാന്തൻ’ എന്ന് വിളിച്ച് ഡൊണാൾഡ് ട്രംപ് ; ഉക്രെയ്ൻ പിടിച്ചെടുക്കാൻ ശ്രമിച്ചാൽ റഷ്യ നശിപ്പിക്കപ്പെടുമെന്നും ഭീഷണി

World

ഗാസയിൽ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ ഇസ്രായേലിന് പിന്തുണയില്ലെന്ന് ട്രംപ്, ഇസ്രയേലുമായുള്ള വ്യാപാര ചർച്ചകൾ മരവിപ്പിച്ച് ബ്രിട്ടൻ

US

ലഷ്‌കർ-ഇ-തൊയ്ബ ബന്ധമുള്ള രണ്ട് ജിഹാദികൾ വൈറ്റ് ഹൗസ് ഉപദേശക സമിതിയിൽ; നിയമനം നൽകി ട്രംപ് ഭരണകൂടം

World

മധ്യപൂര്‍വേഷ്യയിലെ സമാധാനം; ട്രംപ് കള്ളം പറയുന്നു: ഇറാന്‍

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies