Kerala

മലപ്പുറത്ത് ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വില്‍ക്കാന്‍ നീക്കം, പൊലീസ് അന്വേഷണം തുടങ്ങി

രാജസ്ഥാനില്‍ നിന്ന് ഒട്ടകങ്ങളെ എത്തിച്ചാണ് കശാപ്പ് നടത്തുന്നത്

Published by

മലപ്പുറം: ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വില്‍ക്കാന്‍ നീക്കമെന്നുളള വിവരത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം തുടങ്ങി. കാവനൂരിലും ചീക്കോടിലുമായി അഞ്ച് ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വില്‍ക്കാനാണ് നീക്കം.

വാട്ട്‌സ്ആപ്പിലൂടെ പരസ്യം ചെയ്താണ് ഒട്ടക ഇറച്ചിക്ക് ആവശ്യക്കാരെ കണ്ടെത്തുന്നത്.ഒട്ടകത്തെ കൊന്ന് ഇറച്ചിയാക്കാന്‍ നിയമം അനുവദിക്കുന്നില്ല. ഇതാണ് ഒട്ടക ഇറച്ചി വില്‍ക്കുന്ന സംഘങ്ങളെ തേടി പൊലീസ് വിശദമായ അന്വേഷണം ആരംഭിക്കാന്‍ കാരണം.രാജസ്ഥാനില്‍ നിന്ന് ഒട്ടകങ്ങളെ എത്തിച്ചാണ് കശാപ്പ് നടത്തുന്നത്.

ചീക്കോട് ഒരു കിലോക്ക് 600 രൂപയും കാവനൂരില്‍ കിലോക്ക് 700 രൂപയുമാണ് ഒട്ടക ഇറച്ചിക്ക വില.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by