തിരുവനന്തപുരം: മരക്കൊമ്പ് ഒടിഞ്ഞ് ശരീരത്തില്‍ പതിച്ച് 8 വയസുകാരി മരിച്ചു. മാരായമുട്ടം ഗവണ്‍മെന്റ് സ്‌കൂളില്‍ വിദ്യര്‍ത്ഥിനി ബിനിജയാണ് മരിച്ചത്.അരുവിപ്പുറം ഒടുക്കത്ത് സ്വദേശി പ്രശാന്തിന്റെ മകളാണ്.
സ്‌കൂള്‍ വിട്ട് മടങ്ങുംവഴി സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരത്തിന്റെ കൊമ്പാണ് ഒടിഞ്ഞ് കുട്ടിയുടെ ശരീരത്തില്‍ വീണത്. ഉടന്‍ തന്നെ കുട്ടിയെആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വീടിന് സമീപമാണ് അപകടം നടന്നത്. മൃതദേഹം എസ്എടി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക