എറണാകുളം : സിഎസ്ആര്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി പകുതി വിലയ്‌ക്ക് സ്‌കൂട്ടറും തയ്യല്‍മെഷീനും വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന്. കൊച്ചി ക്രൈം ബ്രാഞ്ച് യൂണിറ്റിനാണ് ചുമതല.
കേസ് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷ ണ വിഭാഗത്തിന് കൈമാറും.എല്ലാ ജില്ലകളിലുമായി നുറുകണക്കിന് പരാതികള്‍ വരികയും ആയിരം കോടിയിലധികം തട്ടിയെന്നുമുളള കണ്ടെത്തലിനെ തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനമായത്.
മുഖ്യ പ്രതി അനന്തുകൃഷ്ണനെതിരെ വിവിധ സ്‌റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച ലോക്കല്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങാനിരിക്കെയാണ് അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് കൈമാറിയത്. വിവിധ പൊലീസ് സ്‌റ്റേഷനുകളിലുള്ള കേസ് ഫയലുകളും കേസ് ഡയറികളും ക്രൈംബ്രാഞ്ച് ശേഖരിക്കും. ഇതിന് ശേഷമാകും പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുക.
പ്രാദേശിക തലത്തില്‍ രൂപീകരിച്ച സീഡ് സൊസൈറ്റികള്‍ വഴിയായിരുന്നു അനന്തുകൃഷ്ണന്‍ പണം സ്വരൂപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: