Local News

കാപ്പാ ഉത്തരവ് ലംഘിച്ചയാൾ പിടിയിൽ : പ്രതിക്കെതിരെ സ്ത്രീ പീഡനമടക്കം കേസുകൾ

എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇയാളെ കഴിഞ്ഞ ഡിസംബർ മുതൽ ആറ് മാസക്കാലത്തേക്ക് നാട് കടത്തിയിരുന്നു

Published by

ആലുവ : കാപ്പാ ഉത്തരവ് ലംഘിച്ചയാളെ അറസ്റ്റ് ചെയ്തു. ഞാറക്കൽ വരപ്പിത്തറ വീട്ടിൽ രജീഷ് (26) നെയാണ് ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഡിസംബർ മുതൽ ആറ് മാസക്കാലത്തേക്ക് നാട് കടത്തിയിരുന്നു.

റൂറൽ ജില്ലാ പോലീസ് മേധാവിയുടെ അധികാരപരിധിയിൽ വരുന്നതായ പ്രദേശങ്ങളിൽ പ്രവേശിക്കരുതെന്ന ഉത്തരവ് ലംഘിച്ച് തിങ്കളാഴ്ച രാവിലെ ഞാറക്കൽ എ കെ ജി റോഡ് ഭാഗത്തുള്ള രജീഷിന്റെ വീട്ടിലെത്തി സഹോദരനെ ഭീഷണിപ്പെടുത്തുകയും അക്രമിക്കുകയുമായിരുന്നു.

സ്ത്രീ പീഡനം, അടിപിടി തുടങ്ങി നിരവധി കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. ഇൻസ്പെക്ടർ സുനിൽ തോമസിന്റെ നേതൃത്വത്തിൽ എസ് ഐ അഖിൽ വിജയകുമാർ, എസ് സി പി ഒ മാരായ റെജി തങ്കപ്പൻ, അനൂപ് എന്നിവർ ഉൾപ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: arrestpolice